തഞ്ചാവൂർ ശിൽപ ചാരുതയിൽ ഒരുക്കിയ ക്ഷേത്രം… ഇങ്ങ് കോട്ടയത്തും

ദ്രാവിഡ വാസ്തുവിദ്യ പ്രകാരമുള്ള നിർമിതികൾ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളുടെ പ്രത്യേകതയാണ്. എന്നാൽ, തഞ്ചാവൂർ ശിൽപചാരുതയിൽ ഒരുക്കിയ വ്യത്യസ്തമായൊരു ക്ഷേത്രം കോട്ടയം കറുകച്ചാലിലുണ്ട്. നിർമാണ ശൈലിയിൽ മാത്രമല്ല പ്രതിഷ്ഠയിലും ചില പ്രത്യേകതകളുണ്ട് ഈ ക്ഷേത്രത്തിന്.
രണ്ടര ഏക്കർ വിസ്തൃതിയിൽ 83 അടിയുള്ള കൂറ്റൻ ഗോപുരങ്ങളോടുകൂടിയ ക്ഷേത്രം. ഒറ്റനോട്ടത്തിൽ തമിഴ്‌നാട്ടിൽ എത്തിയെന്ന തോന്നലാണ് ഉണ്ടാക്കുക. കറുകച്ചാൽ മാമുണ്ട് പരിപ്പുകാട് മഹാദേവീക്ഷേത്രമാണ് നിർമാണ ശൈലി മൂലം ജനശ്രദ്ധയാകർഷിക്കുന്നത്.
ശിവപാർവതിമാരും ദുർഗയും ഇവിടെ ഒരേ ശ്രീകോവിലിൽ ആണുള്ളത്. പരിപ്പുകാട് കുടുംബാംഗം കെവി പ്രഭാകരൻ നായരും, ഭാര്യ രാധാ പി നായരും മുൻകൈയെടുത്ത് പതിനഞ്ച് കോടി ചെലവഴിച്ചായിരുന്നു ക്ഷേത്രത്തിന്റ നിർമാണം. 1998ൽ നിർമാണം ആരംഭിച്ച ക്ഷേത്രം പൂർത്തിയായത് 2013ൽ. തഞ്ചാവൂരിൽ നിന്നുള്ള ശില്പികളാണ് ക്ഷേത്രം പണിതത്. ശ്രീരാമൻ, ഭദ്രകാളി, ഗണപതി തുടങ്ങിയ ദേവതകൾക്കായി ഒൻപത് ശ്രീകോവിലുകളും ഇവിടെയുണ്ട്. കൊവിഡ് മൂലം പുറമേ നിന്നുള്ളവർക്ക് നിലവിൽ ദർശനം നിയന്ത്രിച്ചിരിക്കുകയാണ്. മകര മാസത്തിലെ പൊങ്കാല മഹോത്സവമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ചടങ്. സ്വകാര്യ ക്ഷേത്രമാണെങ്കിലും നിർമാണത്തിലെ വ്യത്യസ്തത ആസ്വദിക്കാൻ നിരവധി പേരാണ് ഇവിടേക്ക് എത്തിയിരുന്നത്.
Story Highlights – Thanjavur Shilpa Charutha Temple… Here in Kottayam too
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here