ശിഹാബ് തങ്ങളുടെ ഓർമ ദിനത്തിൽ പുറത്ത് ഇറങ്ങിയ അനുസ്മരണ ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു

ശിഹാബ് തങ്ങളുടെ ഓർമ ദിനത്തിൽ പുറത്ത് ഇറങ്ങിയ അനുസ്മരണ ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വേങ്ങര സ്വദേശി അബ്ദുൾ നാസറാണ് ഗാനം പുറത്ത് ഇറക്കിയത്. സംഗീത മേഖലയുമായി ബന്ധമില്ലാത്ത അബ്ദുൾ നാസർ ശിഹാബ് തങ്ങളോട് ഉള്ള അടങ്ങാത്ത ആരാധനയുടെ ഭാഗമായാണ് ഇത്തരം ഒരു സംരഭത്തിന് തുടക്കമിട്ടത്.

മൺ മറഞ്ഞ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണയിൽ തന്റെ പ്രിയ നേതാവിനോടുള്ള സ്‌നേഹാദരവായാണ് അബ്ദുൾ നാസർ ഈ ഗാനം പുറത്ത് ഇറക്കിയത്. കുറഞ്ഞ ദിവസം കൊണ്ട് തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഗാനം ചിട്ടപ്പെടുത്തിയത്.

മൻസൂർ കിളിനക്കോട് രചനയും,ഗജ ഷൂക്കൂർ സംഗീതവും നിർവ്വഹിച്ചു. അബ്ദുൾ നാസറിന്റെ സൗഹൃദ കൂട്ടായ്മയിലുള്ള ഹിറ്റ്‌സ് ആന്റ് ബിറ്റ്‌സ് എന്ന മ്യൂസിക്ക് കൂട്ടായ മയിലാണ് ഗാനം പുറത്ത് ഇറങ്ങിയത്. ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വീഡിയോ ആൽബം പുറത്ത് ഇറക്കാനുള്ള തയാറെടുപ്പിലാണ് അബ്ദുൾ നാസറും സുഹൃത്തുക്കളും.

Story Highlights The commemorative song released by Shihab thangal remembrance day goes viral on social media

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top