യെദ്യൂരപ്പയ്ക്ക് പിന്നാലെ മകൾക്കും കൊവിഡ്

covid 19, coronavirus, ernakulam

കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് പിന്നാലെ മകൾക്കും കൊവിഡ് സ്ഥിരീകരിച്ചു. മകളെ ബംഗളൂരു മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റി. മകളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

Read Also :കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് കൊവിഡ്

ഇന്നലെയാണ് യെദ്യൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച കാര്യം യെദ്യൂരപ്പ തന്നെയാണ് അറിയിച്ചത്. തന്നോട് സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് യെദ്യൂരപ്പ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Story Highlights  BS Yediyurappa, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top