സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 902 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

k k shailaja

സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 902 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 71 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം -242
  • എറണാകുളം -135
  • മലപ്പുറം – 131
  • ആലപ്പുഴ – 126
  • കോഴിക്കോട് – 97
  • കാസര്‍ഗോഡ് – 91
  • തൃശൂര്‍ – 72
  • പാലക്കാട് – 50
  • കണ്ണൂര്‍ – 37
  • പത്തനംതിട്ട – 32
  • കൊല്ലം – 30
  • കോട്ടയം – 23
  • വയനാട് – 17

ഓഗസ്റ്റ് ഒന്നിന് മരണമടഞ്ഞ തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി ജയനാനന്ദന്‍ (53), കോഴിക്കോട് പെരുവയല്‍ സ്വദേശി രാജേഷ് (45), ഓഗസ്റ്റ് രണ്ടിന് മരണമടഞ്ഞ എറണാകുളം കുട്ടമശേരി സ്വദേശി ഗോപി (69), എന്നിവരുടെ പരിശോധനാഫലം കൊവിഡ് മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ചുള്ള ആകെ മരണം 87 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 902 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 71 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

  • തിരുവനന്തപുരം -237
  • എറണാകുളം – 122
  • മലപ്പുറം – 118
  • കാസര്‍ഗോഡ് – 85
  • കോഴിക്കോട് – 78
  • ആലപ്പുഴ – 75
  • തൃശൂര്‍ – 55
  • കണ്ണൂര്‍ – 29
  • കൊല്ലം – 25
  • പാലക്കാട് – 23
  • കോട്ടയം – 22
  • പത്തനംതിട്ട – 17
  • വയനാട് – 16

16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ അഞ്ച്, എറണാകുളം ജില്ലയിലെ നാല്, കോഴിക്കോട് ജില്ലയിലെ മൂന്ന്, കാസര്‍ഗോഡ് ജില്ലയിലെ രണ്ട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ ജില്ലയിലെ 35 ഐടിബിപിക്കാര്‍ക്കും, തൃശൂര്‍ ജില്ലയിലെ 11 കെഎസ്ഇ ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ നാല് ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. ചികിത്സയിലായിരുന്ന 1021 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

ഇന്ന് രോഗമുക്തി നേടിയവര്‍

  • തിരുവനന്തപുരം – 310
  • കോട്ടയം – 107
  • കണ്ണൂര്‍ – 103
  • മലപ്പുറം – 94
  • പത്തനംതിട്ട – 62
  • പാലക്കാട് – 56
  • ആലപ്പുഴ – 55
  • എറണാകുളം – 49
  • തൃശൂര്‍ – 45
  • കോഴിക്കോട് – 44
  • കൊല്ലം – 36
  • ഇടുക്കി – 26
  • കാസര്‍ഗോഡ് – 25
  • വയനാട് – 9

ഇതോടെ 11,540 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 16,303 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

Story Highlights covid confirmed 1083 cases in kerala today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top