സംസ്ഥാനത്ത് ഇന്ന് 21 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; ആകെ 515

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 21 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ പൂത്രിക്ക (കണ്ടെയ്ന്‍മെന്റ് സോണ്‍: വാര്‍ഡ് 12), പുത്തന്‍വേലിക്കര (9), രായമംഗലം (4), എടവനക്കാട് (12, 13), വടക്കേക്കര (1), വരപെട്ടി (6, 11), ആമ്പല്ലൂര്‍ (10, 12), തൃശൂര്‍ ജില്ലയിലെ നടത്തറ (12, 13), അരിമ്പൂര്‍ (15), തേക്കുംകര (1), ആലപ്പുഴ ജില്ലയിലെ ആലപ്പുഴ മുന്‍സിപ്പാലിറ്റി (22), പനവള്ളി (10), പെരുമ്പളം (9), പാലക്കാട് ജില്ലയിലെ പാലക്കാട് മുന്‍സിപ്പാലിറ്റി (51), പെരിങ്ങോട്ടു കുറിശി (4, 7), എളവഞ്ചേരി (9, 10, 11), കോട്ടയം ജില്ലയിലെ പനച്ചിക്കാട് (6, 16), കോട്ടയം ജില്ലയിലെ കങ്ങഴ (6), കാസര്‍ഗോഡ് ജില്ലയിലെ വെസ്റ്റ് എളേരി (15), കണ്ണൂര്‍ ജില്ലയിലെ ന്യൂ മാഹി (4), പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂര്‍ (1, 2, 4, 14) എന്നിവയാണ് പുതിയ ഹോട്ട്‌സ്പോട്ടുകള്‍.
അതേസമയം, 15 പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ നോര്‍ത്ത് (വാര്‍ഡ് 18), വീയ്യപുരം (9), ഭരണിക്കാവ് (12), കൃഷ്ണപുരം (1), തഴക്കര (21), എറണാകുളം ജില്ലയിലെ കുഴുപ്പിള്ളി (1), മലയാറ്റൂര്‍-നീലേശ്വരം (17), മഞ്ഞപ്ര (8), നോര്‍ത്ത് പറവൂര്‍ (15), വയനാട് ജില്ലയിലെ നൂല്‍പ്പുഴ (14, 15, 16, 17), തൃശൂര്‍ ജില്ലയിലെ വലപ്പാട് (13), കൊല്ലം ജില്ലയിലെ നിലമേല്‍ (എല്ലാ വാര്‍ഡുകളും), കോട്ടയം ജില്ലയിലെ വെച്ചൂര്‍ (1, 4), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (1, 11), പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ (1, 13) എന്നീ പ്രദേശങ്ങളേയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 515 ഹോട്ട്‌സ്പോട്ടുകളാണ് ഉള്ളത്.
Story Highlights – 21 new hotspots in the state today; Total 515
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here