Advertisement

സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

August 5, 2020
Google News 18 minutes Read
cm pinarayi vijayan press meet

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1195 പേര്‍ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1234 പേര്‍ രോഗമുക്തി നേടി. 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗം ബാധിച്ചത്. അതില്‍ ഉറവിടം അറിയാത്ത 79 കേസുകളുണ്ട്. വിദേശത്ത് നിന്ന് വന്ന 66 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 125 പേര്‍ക്കും രോഗം ബാധിച്ചു. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയിലെ 12 കെഎസ്ഇ ജീവനക്കാര്‍ക്കും, മൂന്ന് കെഎല്‍എഫ് ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ മൂന്ന് ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ രണ്ട് ഡിഎസ്‌സി ജീവനക്കാര്‍ക്കും രോഗം ബാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

https://www.facebook.com/24onlive/photos/a.1823108557750677/3287658281295690/?type=3&av=1820305388030994&eav=AfapEnp5jw_OUB7U7t17EWP56G45C0GjZtDSceuq6KhUklymatrtQwawp_eWqNU79WmlB4AMaibrJVCFXozctzeI&__xts__%5B0%5D=68.ARBNJcgUBDkdVL7tNncC_BLmeLRdef3FvNqGdmRSVnkpAmqeOiq9o5NQdKJ1G312KRIjFjT0xr-AeGc9xEeNyOn8NDjuojggbUy5hU056MVcnz3YtIR_SE-SDqzwNC7n6BNytaTlCuw-O1ELoYi11lUxt8WD3JEjmG8GYdo-9LSonwgcxVYrj3duiZZ_ux7a-eOZEtCrS-OUgOM0ZgIgR9m7s3u66Nnf9NbMMJMoOlOadLhdFYBCS8rdxaS1NG_O4UZ_9UMZom3k5TnM-FvIjwt8uKC_hDy1_BwsUGtx9njiOwHyypQ&__tn__=-R-R

ഏഴ് മരണമാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് ചോമ്പാല പുരുഷോത്തമന്‍, കോഴിക്കോട് ഫറോക്കില്‍ പ്രഭാകരന്‍, കോഴിക്കോട് കക്കട്ട് മരക്കാര്‍കുട്ടി, കൊല്ലം വെളിനെല്ലൂര്‍ അബ്ദുള്‍ സലാം, കണ്ണൂര്‍ ഇരിക്കൂറില്‍ യശോധ, കാസര്‍ഗോഡ് അസൈനാര്‍ ഹാജി, എറണാകുളം തൃക്കാക്കരയില്‍ ജോര്‍ജ് ദേവസി എന്നിവരാണ് മരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം -274
  • മലപ്പുറം -167
  • കാസര്‍ഗോഡ് -128
  • എറണാകുളം -120
  • ആലപ്പുഴ -108
  • തൃശൂര്‍ -86
  • കണ്ണൂര്‍ -61
  • കോട്ടയം -51
  • കോഴിക്കോട് -39
  • പാലക്കാട് -41
  • ഇടുക്കി -39
  • പത്തനംതിട്ട -37
  • കൊല്ലം -30
  • വയനാട് -14
https://www.facebook.com/24onlive/photos/a.1823108557750677/3287692677958917/?type=3&av=1820305388030994&eav=AfYf-owlP1dnUR3y5RGY9-OLNcIE4VmV_COmAwZMWZSu0mMmmD0d3An1PmuCqsp40b9KT3DxyziWCCM-Se8vxzxs&__xts__%5B0%5D=68.ARAXtl2j08tqlP8IITj0N8oiz9oXj48R1mG_A3wVkv8KzjxuiLtRhfuyxYpqBSntatVO7wuSr-DUgicfbe_yHaIW-aTDJBxKK4q1YgATlqNb9IWoppDjDTvLX7Gh_lLS9QfcjHrNcC1n0cUDqN1j8F6NhuQ-c9KsTWUVUPWUmpBAVvFUCfygZG_5bkoMcs3UobJWYvZiM4HjEeK6Y9bZFQmzW6GuHCmlygdXTFNPmL4GNnBwHjyd_ZzA9Zhs_uiOtN4K9raiOhnAvbRjMf1-tTh8vcaLevx9DRGuWigEerVL5XCgN2o&__tn__=-R-R

ഇന്ന് രോഗമുക്തരായവരുടെ കണക്ക്

  • തിരുവനന്തപുരം -528
  • കൊല്ലം -49
  • പത്തനംതിട്ട -46
  • ആലപ്പുഴ -60
  • കോട്ടയം -47
  • ഇടുക്കി -58
  • എറണാകുളം -35
  • തൃശൂര്‍ -51
  • പാലക്കാട് -13
  • മലപ്പുറം -77
  • കോഴിക്കോട് -72
  • വയനാട് -40
  • കണ്ണൂര്‍ -53
  • കാസര്‍ഗോഡ് -105

കഴിഞ്ഞ 24 മണിക്കൂറിനിടെ 25,096 സാമ്പിളുകള്‍ പരിശോധിച്ചു. 1,47,074 പേരാണ് നിരീക്ഷണത്തിലുള്ളത്. 11167 പേര്‍ ആശുപത്രികളിലാണ്. 1444 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 4,17,939 സാമ്പിളുകളാണ ്പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 6444 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിന്ല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,30,614 സാമ്പിളുകള്‍ ശേഖരിച്ചു. അതില്‍ 1950 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 515 ആയി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here