ഐപിഎൽ: താരങ്ങൾക്ക് കുടുംബത്തെ ഒപ്പം കൂട്ടാം

IPL SOP by bcci

ഐപിഎൽ മത്സരങ്ങൾക്കായി എത്തുമ്പോൾ താരങ്ങൾക്ക് കുടുംബത്തെ ഒപ്പം കൂട്ടാമെന്ന് ബിസിസിഐ. ഐപിഎലിനോടനുബന്ധിച്ച് ബിസിസിഐ പുറത്തിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയറിലാണ് (എസ്ഓപി) ഇക്കാര്യം വ്യക്തമായിരിക്കുക്കത്. ആളൊഴിഞ്ഞ സ്റ്റേഡിയങ്ങൾ സാമൂഹികാകലം പാലിച്ചുള്ള ടീം മീറ്റിങ്ങുകൾക്ക് ഉപയോഗിക്കാമെന്നും എസ്ഓപിയിൽ പറയുന്നു. സെപ്തംബർ 19 മുതൽ യുഎഇയിലാണ് ഇക്കൊല്ലം ഐപിഎൽ നടക്കുക.

Read Also : പ്രതിഷേധം ഫലം കണ്ടു; ഐപിഎൽ സ്പോൺസർ സ്ഥാനത്തു നിന്ന് വിവോ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്

താരങ്ങൾക്കും പരിശീലക സംഘത്തിനും കുടുംബത്തെ ഒപ്പം കൂട്ടാമെങ്കിലും ടീം ബസിൽ ഒരുമിച്ച് യാത്ര ചെയ്യാനോ ബയോ ബബിളിനകത്തു നിന്ന് പുറത്തു കടക്കാനോ പാടില്ല. ടോസ് മാസ്കോട്ട് ഇത്തവണ ഉണ്ടാവില്ല. ആളൊഴിഞ്ഞ സ്റ്റേഡിയങ്ങൾ സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള ടീം മീറ്റിങ്ങുകൾക്കും ഡ്രസിംഗ് റൂം സൗകര്യങ്ങൾക്കായും ഉപയോഗിക്കാം. ഡ്രസിംഗ് റൂമുകൾ ഒഴിവാക്കി ഗാലറി ഡ്രസിംഗ് റൂമായി ഉപയോഗിക്കണമെന്ന അഭ്യർത്ഥനയും എസ്ഓപിയിൽ ഉണ്ട്.

ടീം തന്ത്രങ്ങളുടെ ഹാർഡ് കോപ്പികൾക്കു പകരം ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുനടക്കണം, ടീം ഫിസിയോ, മസാജ് തെറാപിസ്റ്റുകൾ തുടങ്ങിയവർ താരങ്ങളുമായി ശാരീരിക സമ്പർക്കം പുലർത്തുന്നുണ്ടെങ്കിൽ പിപിഇ കിറ്റ് ധരിക്കണം, മത്സരം അവസാനിച്ചയുടൻ താരങ്ങളും മാച്ച് ഒഫീഷ്യലുകളും കുളിക്കണം, എട്ട് ടീമുകൾക്കായി എട്ട് വ്യത്യസ്ത ഹോട്ടലുകൾ, യുഎഇയിലേക്ക് പോകും മുൻപ് രണ്ട് കൊവിഡ് നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ടുകൾ എന്നീ നിബന്ധനകളും എസ്ഓപിയിൽ പറയുന്നു. നേരത്തെ ഐസിസി പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളും പാലിക്കണം.

Read Also : കേന്ദ്രാനുമതി ലഭിച്ചു; ഐപിഎൽ സെപ്തംബർ 19ന് ആരംഭിക്കും

മാർച്ച് 1 മുതലുള്ള താരങ്ങളുടെയും പരിശീലക സംഘത്തിൻ്റെയും മെഡിക്കൽ, ട്രാവൽ ഹിസ്റ്ററികൾ എല്ലാ ഫ്രാഞ്ചൈസികളുടെയും മെഡിക്കൽ ടീം ശേഖരിക്കണം. കൊവിഡ് പോസിറ്റീവ് ടെസ്റ്റ് ചെയ്യുന്ന താരങ്ങൾ 14 ദിവസത്തെ ക്വാറൻ്റീനിൽ കഴിയുകയും ശേഷം രണ്ട് തവണ ടെസ്റ്റ് നെഗറ്റീവ് ആവുകയും വേണം. യുഎഇയിൽ എത്തിയതിനു ശേഷം 1, 3, 6 ദിവസങ്ങളിലും പിന്നീട് ലീഗ് അവസാനിക്കുന്നതു വരെ 6 ദിവസങ്ങൾ കൂടുമ്പോൾ ടെസ്റ്റ് നടത്തുകയും ചെയ്യും.

Story Highlights IPL SOP released by bcci

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top