കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ കൊവിഡ് ഇതര ചികിത്സയ്ക്കുള്ള ഒപി നിയന്ത്രണം ഒരാഴ്ചകൂടി തുടരും

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ കൊവിഡ് ഇതര രോഗങ്ങളുടെ ചികിത്സയ്ക്കുള്ള ഒപി നിയന്ത്രണം ഒരാഴ്ചകൂടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. 93 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 125 പേര്‍ക്കാണ് ഇവിടെ രോഗബാധയുണ്ടായത്. നിലവില്‍ 60 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 93 കേസുകളുണ്ട്. ഇവിടെ 1292 ടെസ്റ്റുകള്‍ നടത്തി. കൊവിഡ് ഇതര രോഗ ചികിത്സയ്ക്കുള്ള ഒപി നിയന്ത്രണം ഒരാഴ്ചകൂടി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
കോഴിക്കോട് ജില്ലയില്‍ കുട്ടികള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ബന്ധുക്കള്‍ മരണവീട്ടില്‍ കൊണ്ടുപോയ എട്ടുമാസം പ്രായമുള്ള കുഞ്ഞിന് രോഗം സ്ഥിരീകരിച്ചിരുന്നു. അഞ്ചുവയസിന് താഴെയുള്ള അഞ്ച് കുട്ടികള്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായതായി കണ്ടെത്തി. കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഒരു ജാഗ്രത കുറവ് ഉണ്ടാകാന്‍ പാടില്ല.
വയനാട്ടില്‍ പെരിയ ഉലച്ചക്കുരി പട്ടികവര്‍ഗ കോളനിയിലെ രണ്ട് വീടുകളിലായി 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പരിസരത്തെ മുഴുവന്‍ വീടുകളിലും കോളനികളിലും പരിശോധന ഊര്‍ജിമാക്കുകയും ശക്തമായ മുന്‍കരുതല്‍ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – Kannur Govt medical college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here