Advertisement

നൂറനാട് ഐടിബിപി ക്യാമ്പില്‍ വീണ്ടും രോഗബാധ; രോഗം ബാധിച്ചത് ജലന്ധറില്‍ നിന്ന് എത്തിയ ഉദ്യോഗസ്ഥര്‍ക്ക്

August 5, 2020
Google News 1 minute Read
covid test

ആലപ്പുഴ ക്ലോസ്ഡ് ക്ലസ്റ്ററില്‍പ്പെട്ട ഐടിബിപി മേഖലയില്‍ ഇന്നലെ പുതിയതായി 35 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ കാര്യങ്ങള്‍ നിയന്ത്രണത്തില്‍ വരികയായിരുന്നു. ഇതര സംസ്ഥാനത്തുനിന്നും പുതിയതായി വന്ന ഉദ്യോഗസ്ഥര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. റൊട്ടേഷണല്‍ ചേഞ്ച് ഓവറിന്റെ ഭാഗമായി ജൂലൈ ഏഴിന് ജലന്ധറില്‍ നിന്ന് എത്തിയ 50 പുതിയ ഉദ്യോഗസ്ഥരില്‍ 35 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

അന്‍പത് പേര്‍ അടങ്ങിയ ടീമിനെ ജില്ലയില്‍ എത്തിയ ഉടന്‍ ക്വാറന്റീന്‍ ചെയ്തിരുന്നു. ഇവര്‍ക്ക് പൊതുജനങ്ങളുമായി സമ്പര്‍ക്കമില്ല. നൂറനാട് ഐടിബിപി ക്യാമ്പിലേക്ക് പുതിയതായി ഉദ്യോഗസ്ഥരെ അയക്കരുതെന്ന് ഐടിബിപി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്തനംതിട്ട ജില്ലയില്‍ തെരുവില്‍ അലഞ്ഞുനടക്കുന്ന സ്ത്രീയ്ക്കും ദന്തല്‍ ക്ലിനിക്കിലെ ജീവനക്കാരിക്കും കൊവിഡ് സ്ഥിരീകരിച്ചതിന്റെ ഉറവിടം വ്യക്തമാകാത്തതിനെ തുടര്‍ന്ന് പുറമറ്റത്ത് ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍ രൂപപ്പെട്ടു.

തിരുവനന്തപുരം ജില്ലയില്‍ പൂന്തുറ, വിഴിഞ്ഞം മേഖലകളില്‍ രോഗവ്യാപന സാധ്യത കുറയുന്നുണ്ട്. എന്നാല്‍ അപകടാവസ്ഥ അയഞ്ഞിട്ടില്ല. ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളില്‍ ഇന്ന് 2011 കൊവിഡ് പരിശോധികള്‍ നടത്തി. അതില്‍ 203 എണ്ണം പോസിറ്റീവായി. കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി എന്നീ ലിമിറ്റഡ് ക്ലസ്റ്ററുകള്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററായി മാറാനുള്ള സാഹചര്യം നിലനില്‍ക്കുകയാണ്. ഈ മൂന്നിടങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights Nooranadu ITBP camp covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here