തിരുവനന്തപുരം അഞ്ചുതെങ്ങില്‍ 16 പേര്‍ക്കുകൂടി കൊവിഡ്

TRIVANDRUM COVID

തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങില്‍ 16 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. അന്‍പതു പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. വര്‍ക്കലയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും ആറ്റിങ്ങല്‍ അവനവന്‍ചേരിയില്‍ രണ്ടുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

പൗണ്ട്കടവ് കോരണംകുഴി കോളനിയില്‍ 12 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൂടുതല്‍ കൊവിഡ് കേസുകള്‍ കണ്ടെത്തിയത്.

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് സാഹചര്യം അതിസങ്കീര്‍മായി തുടരുകയാണ്. തീരദേശ മേഖലയില്‍ കൊവിഡ് വ്യാപിക്കുകയാണ്. കിന്‍ഫ്രയില്‍ അറുപതുപേരില്‍ പരിശോധന നടത്തിയതില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കള്ളിക്കാട് പഞ്ചായത്തില്‍ 37 പേരില്‍ നടത്തിയ പരിശോധനയില്‍ മൂന്നുപേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കരയില്‍ കാനറ ബാങ്ക് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ബാങ്ക് അടച്ചു.

Story Highlights Thiruvananthapuram Anchuthengu covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top