മുന്നിൽ സീരിയസ് വാർത്താ അവതരണം; പിന്നിൽ കുസൃതി കുടുക്കയുടെ ഗോഷ്ടികളി; വൈറൽ വിഡിയോ

വാർത്താ ചാനലുകളിൽ വളരെ രസകരമായ കാര്യങ്ങൾ റിപ്പോർട്ട് ചെയ്ത് കാണാറുണ്ട്. എന്നാൽ റിപ്പോർട്ടിംഗിനിടയിൽ റിപ്പോർട്ടർ അറിയാതെ തന്നെ ചിലത് നടന്നാലോ?? അങ്ങനെ ഒരു വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
ബിബിസി ചാനലിന്റെ ഒരു പരിപാടിയുടെ ചിത്രീകരണത്തിന് ഇടയിലാണ് രസകരമായ ഈ സംഭവം നടന്നത്. അവതാരികയായ ജെൻ ബാർട്രാമിന്റെ പിന്നിൽ നിന്ന് ഒരു കുട്ടിക്കുറുമ്പൻ കാണിച്ചു കൂട്ടുന്ന ഗോഷ്ടികൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ബ്രിട്ടണിലെ സൗത്ത് ഷീൽഡ് ബീച്ചിൽ ആണ് ചിത്രീകരണം നടന്നത്.
വാർത്ത വളരെ ഗൗരവത്തോടെ റിപ്പോർട്ട് ചെയ്യുന്ന അവതാരികക്ക് പിന്നിൽ നിന്ന് കൊച്ചുകുട്ടി ഗോഷ്ടി കാണിക്കുന്നത് വിഡിയോയുടെ ആദ്യത്തിൽ തന്നെയുണ്ട്. ശ്രദ്ധ ക്ഷണിക്കാനാണ് കുട്ടിയുടെ കുസൃതിയെന്നത് വ്യക്തം.
ഷർട്ട് പൊക്കുകയും താഴ്ത്തുകയും ആയിരുന്നു ആദ്യം ചെയ്തിരുന്നത്. പിന്നീട് ഇടുപ്പ് ഇളക്കി കുട്ടി ഡാൻസ് കളിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇതൊന്നും അവതാരിക അറിയുന്നതേയില്ലെന്നതാണ് വളരെ രസകരമായ വസ്തുത. പരിപാടിയുടെ അവതാരികയായ ജെൻ ബാർട്രാം തന്നെയാണ് വിഡിയോ ട്വീറ്റിലൂടെ പങ്കുവച്ചത്.
Story Highlights – reporting, viral video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here