കൂടത്തായി പരമ്പരയ്ക്കെതിരായ കേസ്; ഫ്ളവേഴ്സ് ടിവിക്ക് വിജയം

flowers koodathayi serial case

കൂടത്തായി പരമ്പരയ്ക്കെതിരായ കേസിൽ ഫ്ളവേഴ്സ് ടിവിക്ക് വിജയം. സീരിയൽ സംപ്രേഷണം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. കൂടത്തായി സ്വദേശി മുഹമ്മദ് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. കൂടത്തായി കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ പരമ്പരയ്ക്കെതിരെ കേസിലെ ഒന്നാം സാക്ഷിയായ മുഹമ്മദ് കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ വാദം കേട്ട കോടതി ഹർജി തള്ളി.

Read Also : കൂടത്തായി കേസിലെ വിചാരണ അട്ടിമറിക്കാൻ ഗൂഢനീക്കം; പിന്നിൽ സർക്കാർ പ്ലീഡർമാരും അഭിഭാഷകരും

ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത് തന്റെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കായാണ്. ഹര്‍ജിക്കാരന്റെ കൈകള്‍ സംശുദ്ധമെന്ന് പറയാനാകില്ല. ഹര്‍ജിക്കാരന്‍ തന്നെ പല മാധ്യമങ്ങളിലും സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു കല്പിത കഥ തടയുന്നതിന് കോടതിയുടെ വിവേചനാധികാരം ഉപയോഗിക്കാനാകില്ലെന്ന് ജസ്റ്റിസ് ടി.വി.അനില്‍കുമാറിന്റെ ഉത്തരവില്‍ പറയുന്നു.

Read Also : കൂടത്തായി കൊലക്കേസ് പ്രതി ജോളി ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചെന്ന പരാതിയില്‍ അന്വേഷണം

ഹൈക്കോടതി ഉത്തരവോടെ പരമ്പരയുമായി അണിയറ പ്രവര്‍ത്തകര്‍ക്ക് മുന്നോട്ട് പോകാം. സീരിയില്‍ സംപ്രേക്ഷണം ചെയ്യുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ഹര്‍ജിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. സീരിയലിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചിരിക്കുന്നവരോ ആയി യാതൊരു ബന്ധവുമില്ലെന്ന് സീരിയലില്‍ അറിയിപ്പായി പറയുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥ സംഭവങ്ങള്‍ അടിസ്ഥാനമാക്കിയാണ് സീരിയലെന്നും ഇതു തങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്നുണ്ടെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

Story Highlights flowers won koodathayi serial case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top