അതിശക്തമായ മഴ; നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം

കേരളത്തിൽ കനത്ത മഴ ആരംഭിച്ചതോടെ നദീതീരങ്ങളിൽ കനത്ത ജാഗ്രതാ നിർദേശം. ഭൂതത്താൻകെട്ട് ഡാം തുറന്നതോടെ പെരിയാറിന്റെ തീരപ്രദേശങ്ങൾ വെള്ളത്തിലായി. കനത്ത മഴയിൽ വയലും താഴന്ന പ്രദേശങ്ങളും നിറഞ്ഞു. മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിൽ ജലനിരപ്പുയർന്നു. ഇടുക്കി അണക്കെട്ടിൽ 2,349.54 അടിയാണ് ജലനിരപ്പ്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 127.4 അടിയായി. പൊൻമുടി ഡാമിന്റെ മൂന്ന് ഷട്ടറുകൾ 30 സെമി ഉയർത്തി.

Read Also : എറണാകുളത്ത് ശക്തമായ കാറ്റും മഴയും; ആലുവ മണപ്പുറം മുങ്ങി; ജില്ലയിൽ 8 ക്യാമ്പുകൾ തുറന്നു

ആലുവ ജല ശുദ്ധീകരണശാലയിൽ കുടിവെള്ള പമ്പിംഗിന് നിയന്ത്രണമുണ്ട്. ആലുവാ ശിവരാത്രി മണപ്പുറത്ത് വെള്ളം കയറി. പെരിയയിൽ ജലനിരപ്പ് ഉയർന്നു. ഇടുക്കിയിൽ ശക്തമായ മണ്ണിടിച്ചിൽ തുടരുകയാണ്. ഹൈറേഞ്ച് മേഖലയിൽ ശക്തമായ മഴ തുടരുന്നു. കട്ടപ്പന- കുട്ടിക്കാനം, കുട്ടിക്കാനം- കുമളി, കട്ടപ്പന- ഇടുക്കി റോഡുകളിൽ മണ്ണിടിഞ്ഞ് വീണു.

അതേസമയം ഒൻപതാം തിയതി വരെ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കും. ചില ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്. ഇന്ന് മലപ്പുറത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആലപ്പുഴ കോട്ടയം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

Story Highlights heavy rain, river side

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top