കോഴിക്കോട് 149 പേർക്ക് കൊവിഡ്

kozhikode 149 covid cases

കോഴിക്കോട് ജില്ലയിൽ 149 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 113 പേർക്കും സംബർക്കത്തിലൂടെയാണ് രോഗബാധ. 21 അതിഥി തൊഴിലാളികൾക്കും രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ സബർക്കത്തിലൂടെ ഉള്ള രോഗ ബാധ വർധിക്കുകയാണ്.

കോഴിക്കോട് ജില്ലയിൽ രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. 149 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 113 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ. ഉറവിടം വ്യക്തമല്ലാത്ത 6 കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. കോർപ്പറേഷൻ പരിധിയിൽ മാത്രം 40 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു.

Read Also : സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണവും ശക്തമാക്കി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 24 പേർക്കാണ് ഇന്ന് രോഗ ബാധ. ഇതിൽ 21 പേർ കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്ന അതിഥി തൊഴിലാളികളാണ്. വിദേശത്തു നിന്ന് വന്ന 6 പേർക്കും രോഗം സ്ഥിരീകരിച്ചു. മുക്കത്തും രാമനാട്ടുകരയിലും സമ്പർക്ക രോഗബാധിതർ വർധിക്കുകയാണ്. 36 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1000 ആയി ഉയർന്നു.

Story Highlights kozhikode covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top