ബ്രിട്ടനിലെ കുടിയേറ്റക്കാർക്ക് സഹായ ഹസ്തവുമായി മേഗൻ മെർക്കൽ

ബ്രിട്ടനിലെ കുടിയേറ്റക്കാർക്ക് സഹായ ഹസ്തവുമായി നടിയും ബ്രിട്ടീഷ് രാജകുടുംബത്തിലെ മരുമകളുമായ മേഗൻ മെർക്കൽ. പാചകവുമായി ബന്ധപ്പെട്ട് 2018 ൽ പുറത്തിറങ്ങിയ Together: Our Community Cookbook എന്ന തന്റെ പുസ്തകത്തിന്റെ വരുമാനത്തിൽ നിന്നും ഏഴരലക്ഷത്തിലധികം രൂപയാണ് മേഗൻ മെർക്കൽ മാറ്റിവച്ചത്.

കുടിയേറ്റക്കാരായ ആളുകളുകളുടെ ജീവിതം മെച്ചപ്പെടുത്താനും അവർക്ക് കുക്കിങ് ക്ലാസുകൾ തുടങ്ങാനും ലക്ഷ്യമിട്ടാണ് ധനസഹായം നൽകുന്നത്. മൈഗ്രേറ്റ്ഫുൾ എന്ന സംഘടനയുടെ നേതൃത്വത്തിൽ 2000 ആളുകൾ പങ്കെടുക്കുന്ന 200 ഓളം കുക്കറി ക്ലാസുകൾ കുടിയേറ്റക്കാരായ ഷെഫുമാർ നടത്തിവരുന്നുണ്ട്.

മാത്രമല്ല, ഇറാൻ, അഫ്ഗാനിസ്ഥാൻ, ലെബനോൻ, ഈജിപ്ത്, ടൂണീഷ്യ, അൽബാനിയ, എറിത്രിയ, നൈജീരിയ, ബംഗ്ളാദേശ്, പാകിസ്താൻ, ഇക്കഡോർ, ക്യൂബ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 16 ഷെഫുമാർ ഇതിൽ പങ്കെടുക്കുന്നുണ്ട്.

‘8000 പൗണ്ട് (7,81,920 രൂപ) സഹായമായി ലഭിച്ചതിൽ ഞങ്ങൾക്ക് വലിയ സന്തോഷമുണ്ട്. അതും മേഗൻ മെർക്കലിന്റെ കൈയിൽ നിന്ന്. മൈഗ്രേറ്റ്ഫുള്ളിന്റെ ലക്ഷ്യങ്ങൾ തുടരുന്നതിന് ഇത് വളരെ സഹായമായിരിക്കും.’ എന്ന് സംഘടന ട്വിറ്ററിൽ കുറിച്ചു.

‘ലണ്ടൻ ഹബ് കമ്മ്യൂണിറ്റി കിച്ചൺ’ എന്ന സ്ത്രീകളുടെ സംരംഭവുമായി ചേർന്നാണ് മേഗൻ തൻഫ പാചക പുസ്തകം പുറത്തിറക്കുന്നത്. 2017 ലെ ഗ്രെൻഫെൽ ടവർ തീപിടുത്തത്തെ തുടർന്ന് അവിടെയുള്ള ആളുകളുകൾക്ക് ഭക്ഷണവും മറ്റും എത്തിച്ചു നൽകാനാണ് ഈ സ്ത്രീകളുടെ കൂട്ടായ്മയായ ‘ലണ്ടൻ ഹബ് കമ്മ്യൂണിറ്റി കിച്ചൺ’ തുടങ്ങിയത്. പിന്നീടിത് സംരംഭമായി മാറുകയായിരുന്നു.

Story Highlights – Megan Merkel with a helping hand to British immigrants

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top