നിലവിൽ ദുരന്ത സാഹചര്യമില്ല; ആവശ്യമെങ്കിൽ സൈന്യത്തിന്റെ സഹായം തേടും : മന്ത്രി ഇ ചന്ദ്രശേഖരൻ

not a situation of disaster says e chandrasekharan

നിലവിൽ ദുരന്ത സാഹചര്യമില്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ. രണ്ടോ മൂന്നോ ദിവസം കൂടി ശക്തമായ മഴയും അതിനെ തുടർന്നുള്ള പ്രശ്‌നങ്ങളും പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ഹെലികോപ്റ്റർ എത്തിക്കാൻ സാധിക്കാത്ത കാലാവസ്ഥയാണ് ഇപ്പോൾ. ഏതു സാഹചര്യവും നേരിടാൻ തയാറാണ്. ആവശ്യമെങ്കിൽ സൈന്യത്തിന്റെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.

രാജമലയിൽ മാത്രമാണ് ദുരന്തം സംഭവച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രശ്‌നങ്ങളുണ്ടായാൽ എല്ലാ ഇടങ്ങളിലും സംവിധാനങ്ങൾ സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. രാജമല സംഭവം ദുഃഖകരമാണെന്നും തൃശൂരിലെ എൻഡിആർഎഫ് സംഘത്തെയും ഇടുക്കിയിലേക്ക് അയക്കുമെന്നും മന്ത്രി ഇ ചന്ദ്രശേഖരൻ വ്യക്തമാക്കി.

ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമലയിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചതായി മുഖ്യമന്ത്രിയും അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്. ഇടുക്കിയിൽ നേരത്തെ തന്നെ സജ്ജമാക്കിയിരുന്ന സംഘത്തോടാണ് രാജമലയിലേക്ക് പോകാൻ നിർദ്ദേശിച്ചത്. തൃശൂരിൽ ഉള്ള ഒരു സംഘം കൂടി ഇടുക്കിയിലെത്തുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. രക്ഷാ പ്രവർത്തനം ഊർജിതമാക്കാൻ പൊലീസ്, ഫയർഫോഴ്‌സ്, ഫോറസ്റ്റ്, റവന്യൂ അധികൃതർക്കും നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.

Story Highlights not a situation of disaster says e chandrasekharan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top