മീനച്ചിലാർ താലൂക്ക് പരിധിയിൽ 3 ദുരിതാശ്വാസ ക്യാമ്പുകൾ; ഈരാറ്റുപേട്ടയിൽ രണ്ട് ക്യാമ്പുകൾ തുറക്കുമെന്ന് നഗരസഭ

പ്രതീകാത്മക ചിത്രം
മീനച്ചിൽ താലൂക്ക് പരിധിയിൽ വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ജില്ലയില്‍ ദുരന്ത സാധ്യതയുള്ള എല്ലാ മേഖലകളില്‍നിന്നും ആളുകളെ ഒഴിപ്പിക്കും. താലൂക്ക് ഓഫീസുകളില്‍നിന്ന് നിര്‍ദേശിച്ചാലുടന്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.
Read Also ഈരാറ്റുപേട്ടയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; ദൃശ്യങ്ങൾ:
നിലവിൽ ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകളുടെ വിവരങ്ങൾ ചുവടെ:
1) പൂവരണി വില്ലേജ് – ഗവ. യുപിഎസ് പൂവരണി
2) പൂഞ്ഞാർ നടുഭാഗം – സെൻ്റ് അഗൻസ്റ്റിൻ ഹൈസ്കൂൾ, പെരിങ്ങുളം
3) പുലിയന്നൂർ വില്ലേജ് – സെൻ്റ് ജോസഫ് ടിടിഐ, മുത്തോലി
ഈരാറ്റുപേട്ട നഗരസഭയിൽ 2 ക്യാംപുകൾ തുറക്കാൻ തീരുമാനിച്ചതായി വൈസ് ചെയർ പേഴ്സൺ ബൽക്കീസ് നവാസ് അറിയിച്ചു. എംജിഎച്ച്എസ്എസ്, കുറ്റിപ്പറ സ്കൂൾ എന്നിവിടങ്ങളിലാണ് സൗകര്യമൊരുക്കുക. നഗരസഭാ പരിധിയിൽ മുരിക്കോലി, വട്ടക്കയം, അൻസാർ മസ്ജിദ്, ഈലക്കയം ഭാഗങ്ങളിൽ നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
Story Highlights – relief camps in meenachil erattupetta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here