‘പുതിയ വിദ്യാഭ്യാസ നയം എങ്ങനെ ചിന്തിക്കണം എന്നതിനാണ് പ്രാധാന്യം നൽകുന്നത്’; പ്രധാനമന്ത്രി

ദേശീയ വിദ്യാഭ്യാസനയത്തിൽ 35 വർഷത്തിന് ശേഷം വരുന്ന മാറ്റങ്ങൾ ഏതെങ്കിലും പ്രത്യേക മേഖലയുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻപുണ്ടായിരുന്ന വിദ്യാഭ്യാസനയം കുട്ടികൾ എന്ത് ചിന്തിക്കണം എന്നതിനായിരുന്നു എങ്കിൽ പുതിയ നയത്തിൽ കുട്ടികൾ എങ്ങനെ ചിന്തിക്കണം എന്നതിനാണ് പ്രാധാന്യം നൽകുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പുതിയ വിദ്യാഭ്യാസനയത്തിലെ മാറ്റങ്ങളേക്കുറിച്ച് ചർച്ച ചെയ്യാനായി മാനവവിഭവശേഷി വികസനവകുപ്പു മന്ത്രാലയവും യു.ജി.സിയും വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ വിദ്യാഭ്യാസനയം പ്രാബല്യത്തിൽ വരുത്തുന്നതിനേക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ്. ഇതിൽ ഏതെങ്കിലും പ്രത്യേക മേഖലയോട് പക്ഷപാതം കാണിക്കുന്നതായി ആരും പറഞ്ഞിട്ടില്ല. ആശയങ്ങൾ എളുപ്പത്തിൽ മനസിലാക്കാൻ മാതൃഭാഷയിൽ പഠിക്കുന്നത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ വിദ്യാഭ്യാസ നയം സ്‌കൂൾ വിദ്യാഭ്യാസത്തിലും ഉന്നത വിദ്യാഭ്യാസത്തിലും സമഗ്രമായ മാറ്റങ്ങളെ ഉൾക്കൊള്ളുന്നതാണ്. 3 വയസ്സു മുതൽ 18 വയസ്സുവരെയുള്ള നാലു ഘട്ടങ്ങളായി സ്‌കൂൾ വിദ്യാഭ്യാസത്തെ തിരിച്ചിട്ടുണ്ട്. അഞ്ചാം ക്ലാസ് വരെ മാതൃഭാഷയായിരിക്കണം പഠന മാധ്യമം.

Story Highlights – ‘The new education policy focuses on how to think’; Prime Minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top