ബെയ്‌റൂട്ടിലെ തകർന്ന ആശുപത്രിയിൽ കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് ഒരു നഴ്‌സ്; വൈറലായി ചിത്രം

ലെബനീസ് തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ സ്‌ഫോടനം ലോകത്തെയാകെ നടുക്കി. തകർന്ന നഗരത്തിന്റെ ചിത്രം ആരുടേയും നെഞ്ചുലയ്ക്കുന്നതാണ്. ഇതിനാടെയാണ് പ്രതീക്ഷ പകർന്ന് ഒരു ചിത്രം വൈറലാകുന്നത്. നവജാത ശിശുക്കളെ നെഞ്ചോടു ചേർത്തു നിൽക്കുന്ന ഒരു നഴ്‌സിന്റെ ചിത്രമാണ് ചർച്ചയായത്.

ബെയ്റുത്തിലെ അഷ്റാഫിയ പ്രവിശ്യയിലുള്ള ഒരു ആശുപത്രിയിൽ നിന്നുള്ള ചിത്രമാണ് അത്. ലെബനീസ് ഫോട്ടോ ജേർണലിസ്റ്റായ ബിലാൽ ജ്യോവിച്ച് ആണ് സംഭവ സ്ഥലത്തു നിന്ന് ഈ ചിത്രം പകർത്തിയത്. ചില്ലുകളും മറ്റും തകർന്നു കിടക്കുന്ന ഒരു മുറിയിൽ മൂന്ന് കുഞ്ഞുങ്ങളെ കൈയിൽ ഒതുക്കിപ്പിടിച്ച് ലാൻഡ്ഫോണിൽ സഹായം തേടുന്ന നഴ്സിന്റെ ചിത്രമാണ് ബിലാൽ പകർത്തിയത്. ഹൃദയം തകർക്കുന്നതെങ്കിലും പ്രതീക്ഷ പകരുന്നത് എന്നാണ് ചിത്രത്തിന് സോഷ്യൽ മീഡിയയിൽ പലരും നൽകിയ കമന്റ്.

Story Highlights Beirut explosion, viral picture

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top