കൊവിഡ് കാലം കരുതലോടെ… ‘താൻ അസ്ത്മാ രോഗിയും നിക്ക് ഡയബറ്റിക്കുമാണ്’ ; പ്രിയങ്ക പറയുന്നു

കൊവിഡിനെ തുടർന്ന് സിനിമാത്തിരക്കുകളിൽ നിന്ന് മാറി ഭർത്താവ് നിക്കിനൊപ്പം സമയം ചിലവഴിക്കുകയാണ് നടി പ്രിയങ്ക ചോപ്ര. മാത്രമല്ല, സമൂഹമാധ്യമത്തിലും പ്രിയങ്ക സജീവമാണ്.

ഇപ്പോഴിതാ പ്രിയങ്കയും നിക്കും കൊവിഡിനെ നേരിടുന്നത് മഎങ്ങനെയാണെന്ന് പറയുകയാണ്. ‘താൻ അസ്ത്മാ രോഗിയും നിക്ക് ഡയബറ്റിക്കുമാണ്. അതുകൊണ്ട് തന്നെ വളരെ കരുതലേടെയാണ് തങ്ങൾ ഈ കൊറോണ കാലഘട്ടത്തെ നേരിടുന്നതെന്ന് പ്രിയങ്ക പറയുന്നു.

വലിയ സൗഹൃദവലയമുള്ളവരാണ്. കുടുംബ ബന്ധങ്ങളും വളരെ വലുതാണ്. പിറന്നാൾ പോലുള്ള സാഹചര്യങ്ങളിൽ സൂം കോളുകളിലൂടെയും മറ്റും പരസ്പരം കാണുകയും സാമൂഹിക അകലം ഉറപ്പുവരുത്തിയുള്ള ലഞ്ചുകൾ നടത്തിയുമാണ് ഈ കൊവിഡ് കാലത്തെ നേരിടുന്നത്’- പ്രിയങ്ക പറയുന്നു.

മാത്രമല്ല, പാൻഡെമിക് കാലത്ത് കരിയറും കുടുംബവും എങ്ങനെ സംരക്ഷിക്കുന്നുവെന്നും പ്രിയങ്ക പറയുന്നു. ക്രിയേറ്റീവായ വ്യക്തി എന്ന നിലയിൽ ക്വാറന്റീൻ ധാരാളം പ്രൊജക്റ്റുകൾക്കും എന്റെ ഓർമക്കുറിപ്പ് എഴുത്ത് പൂർത്തീകരിക്കുന്നതിനും കാരണമായിട്ടുണ്ട്. സർഗാത്മകത ഉയർത്തുന്നതും വിചിത്രവുമായ കാലമാണിതെന്നും പ്രിയങ്ക പീപ്പിൾ മാഗസിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

Story Highlights -priyanka chopra covid resistance

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top