പമ്പാ ഡാം ഉടൻ തുറക്കും; അതീവ ജാഗ്രതാ നിർദേശം

pamba dam shutter open soon

പമ്പാ ഡാം അരമണിക്കൂറിനുള്ളിൽ തുറക്കുമെന്ന് അറിയിപ്പ്. ഇതോടെ പമ്പയിൽ 40സെന്റി മീറ്റർ വെള്ളം ഉയരും. പമ്പാ നദീതീരത്തുള്ളവരോട് ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം അറിയിച്ചു.

അണക്കെട്ടിന്റെ ആറ് ഷട്ടറുകളും രണ്ട് അടി വീതം തുറക്കും. സെക്കൻഡിൽ 82 ക്യുബിക് മീറ്റർ വെള്ളമാണ് ഡാമിൽ നിന്ന് ഒഴുകിയെത്തുന്നത്. 9 മണിക്കൂർ സമയം ഷട്ടറുകൾ തുറന്നു വയ്ക്കും. 982 മീറ്ററിൽ ജലം ക്രമീകരിക്കും.

അണക്കെട്ടിൽ വെള്ളം തുറന്നുവിട്ട് അഞ്ച് മണിയോടെ വെള്ളം റാന്നിയിൽ എത്തുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പിബി നൂഹ് പറഞ്ഞു. അതുകൊണ്ട് തന്നെ ജനങ്ങളോട് ജാഗ്രത പാലിക്കാനും കളക്ടർ പിബി നൂഹ് അറിയിച്ചു.

Story Highlights pamba dam shutter open soon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top