പെരിന്തൽമണ്ണയിൽ ബെവ്‌കോ ജീവനക്കാർക്ക് കൊവിഡ്; മദ്യം വാങ്ങിയവരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശം

മലപ്പുറം പെരിന്തൽമണ്ണയിലെ 11 ബെവ്‌കോ ജീവനക്കാർക്ക് കൊവിഡ്. ഔട്ട്‌ലെറ്റിലെ ഒരു ജീവനക്കാരന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂലൈ 23 മുതൽ 30 വരെ മദ്യശാലയിലെത്തിയവർ നിരീക്ഷണത്തിൽ പോകാൻ നിർദേശമുണ്ട്.

Read Also : ബെവ്‌കോയുടെ പേരിൽ വ്യാജ ആപ്പ്

കഴിഞ്ഞ ദിവസം ജില്ലയിൽ 170 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും ഒരു എയർ ഇന്ത്യ ജീവനക്കാരിക്കും ഉൾപ്പെടെ 147 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കഴിഞ്ഞ ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നെങ്കിൽ ഒറ്റയടിക്ക് ജില്ലയിലെ രോഗബാധിതരുടെ എണ്ണം 170 എത്തി. സമ്പർക്ക രോഗബാധിതരായ 147 പേരിൽ 25 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ എട്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന 15 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരുമാണ്. 109 പേരാണ് ഇന്ന് രോഗമുക്തരായത്.

Story Highlights malappuram, covid, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top