ആലപ്പുഴ ജില്ലയിലെ തീരപ്രദേശങ്ങളിലെ ആറ് ക്ലസ്റ്ററുകളില്‍ രോഗം വ്യാപിക്കുന്നു: മുഖ്യമന്ത്രി

alappuzha covid

ആലപ്പുഴയില്‍ തീരപ്രദേശങ്ങളില്‍ കൊവിഡ് വ്യാപനം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് ക്ലസ്റ്ററുകളിലാണ് രോഗം വര്‍ധിക്കുന്നത്. കടക്കരപ്പള്ളി, ചെട്ടികാട്, പുന്നപ്ര നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, വെട്ടക്കല്‍, പാണാവള്ളി എന്നിവിടങ്ങളിലാണ് രോഗം വര്‍ധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Read Also : സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

കോട്ടയം ജില്ലയില്‍ അതിരമ്പുഴ, ഏറ്റുമാനൂര്‍ മേഖലകളില്‍ രോഗവ്യാപനം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഏറ്റുമാനൂര്‍ ക്ലസ്റ്ററിന്റെ ഭാഗമായിരുന്ന അതിരമ്പുഴ ഗ്രാമപഞ്ചായത്തിനെ പ്രത്യേക ക്ലസ്റ്ററായി പ്രഖ്യാപിച്ചു.

എറണാകുളം ജില്ലയില്‍ ഫോര്‍ട്ട്‌കൊച്ചി മേഖലയില്‍ രോഗവ്യാപനം തുടരുകയാണ്. മട്ടാഞ്ചേരി, പള്ളുരുത്തി, കുമ്പളങ്ങി മേഖലകളിലാണ് കൂടുതല്‍ കേസുകളുള്ളത്. കണ്ടെയ്ന്‍മെന്റ് സോണുകളിലെ വ്യവസായ ശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കൂ. ജില്ലയിലെ അടഞ്ഞുകിടക്കുന്ന മാര്‍ക്കറ്റുകള്‍ മാര്‍ഗനിര്‍ദേശം പാലിച്ചുകൊണ്ട് തുറന്നുപ്രവര്‍ത്തിക്കും.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം – തത്സമയം

Posted by 24 News on Tuesday, August 11, 2020

തൃശൂര്‍ ജില്ലയില്‍ മങ്കര, മിണാലൂര്‍ ക്ലസ്റ്ററുകള്‍ പുതുതായി രൂപംകൊണ്ടു. കോഴിക്കോട് ഒരു വീട്ടില്‍ തന്നെ അഞ്ചിലേറെ പേര്‍ രോഗികളായ 24 വീടുകള്‍ കോര്‍പറേഷന്‍ പരിധിയിലുണ്ട്. പുറത്തുപോയി വരുന്നവര്‍ വീടുകള്‍ക്കുള്ളിലും കൊവിഡ് മുന്‍കരുതല്‍ സ്വീകരിക്കേണ്ടത് നിര്‍ബന്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights covid, six clusters, Alappuzha district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top