മാസ്ക് ധരിക്കാത്തതിനു പിഴ; വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് കയർത്ത് രവീന്ദ്ര ജഡേജയും ഭാര്യയും

Ravindra Jadeja Mask Police

മാസ്ക് ധരിക്കാത്തതിനു പിഴയടക്കണമെന്നാവശ്യപ്പെട്ട വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് കയർത്ത് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ഭാര്യ റിവാബയും. കാറിൽ സഞ്ചരിക്കെ മാസ്ക് ധരിക്കാതിരുന്ന താരത്തിനും ഭാര്യക്കും പിഴയിട്ട പൊലീസ് ഉദ്യോഗസ്ഥയോട് ജഡേജയും ഭാര്യയും തട്ടിക്കയറുകയായിരുന്നു എന്നാണ് ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Read Also : ലോകകപ്പിൽ ഏറ്റവുമധികം റൺസ് സേവ് ചെയ്തത് രവീന്ദ്ര ജഡേജ; കളിച്ചത് രണ്ട് മാച്ച്

ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 10, തിങ്കളാഴ്ച രാത്രി 10 മണിയോടെ രവീന്ദ്ര ജഡേജയും ഭാര്യയും കാറിൽ സഞ്ചരിക്കെ ഇവർ മാസ്ക് ധരിച്ചിട്ടില്ലെന്ന് കണ്ട വനിതാ ഹെഡ് കോൺസ്റ്റബിൾ സോനല്‍ ഗോസായി കാര്‍ തടഞ്ഞു നിര്‍ത്തി ഇവരെ ചോദ്യം ചെയ്തു. മാസ്ക് ധരിക്കാത്തതിനു പിഴയടക്കണം എന്നും ലൈസൻസ് കാണിക്കണം എന്നും പൊലീസ് ഉദ്യോഗസ്ഥ ഇവരോട് ആവശ്യപ്പെട്ടു. തുടർന്ന് ഇവർ കയർത്തു സംസാരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ജഡേജയും ഭാര്യയും മോശമായി പെരുമാറിയെന്ന് സോനലും സോനൽ മോശമായി പെരുമാറിയെന്ന് ജഡേജയും ഭാര്യയും ആരോപിക്കുന്നു.

ഇതിനിടെ, സംഭവത്തിനു ശേഷം ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച സോനാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അരമ്മനിക്കൂറിനു ശേഷം ഇവരെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.

രവീന്ദ്ര ജഡേജ മാസ്‌ക് ധരിച്ചിരുന്നു എന്നും ഭാര്യയാണ് ധരിക്കാതിരുന്നത് എന്നുമാണ് പൊലീസ് പറയുന്നത്. ഇരുവർക്കും പരാതിയില്ലാത്തതിനാൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

Story Highlights Ravindra Jadeja and Wife Caught Without Mask Argues With Police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top