ഉച്ചഭക്ഷണത്തിനായി ഡ്രൈവർ ഒന്നര മണിക്കൂർ ആംബുലൻസ് നിർത്തിയിട്ടു; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ആംബുലൻസ് ഡ്രൈവറുടെ വീഴ്ച മൂലം അത്യാസന്ന നിലയിൽ കഴിഞ്ഞ കുഞ്ഞ് മരണപ്പെട്ടെന്ന് പരാതി. വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഉച്ച ഭക്ഷണം കഴിക്കാനായി ഡ്രൈവർ ഒന്നര മണിക്കൂറോളം ആംബുലൻസ് നിർത്തിയിട്ടെന്നും അതാണ് കുഞ്ഞ് മരണപ്പെടാൻ കാരണമായതെന്നും ബന്ധുക്കൾ പറയുന്നു.
Read Also : സംസ്ഥാനത്ത് ഇനി സ്വമേധയാ കൊവിഡ് പരിശോധന നടത്താം; വാക്ക് ഇന്‍ കൊവിഡ് ടെസ്റ്റിന് അനുമതി നല്‍കി
ഒഡീഷയിലെ ആദിവാസി മേഖലയായ മയൂര്‍ബഞ്ച് ജില്ലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വയറിളക്കത്തിനു സമാനമായ അസുഖങ്ങളെ തുടർന്ന് ഒരു വയസ്സുള്ള ആൺകുഞ്ഞ് പിആര്‍എം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. എന്നാൽ, ആരോഗ്യസ്ഥിതി വഷളായതോടെ കുഞ്ഞ്നിനെ എസ്‌സിബി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. 108 ആംബുലൻസിലാണ് കുട്ടിയെ കൊണ്ടുപോയത്. ഈ യാത്രക്കിടെയായിരുന്നു സംഭവം.
ഭക്ഷണം കഴിക്കാനായി വഴിയരികിലുള്ള കടയ്ക്ക് മുന്നിൽ നിർത്തിയ ഡ്രൈവറും ഫാര്‍മസിസ്റ്റും ഉടൻ വരാമെന്ന് പറഞ്ഞാണ് പോയത്. ഏറെ നേരം കാത്തിരുന്നിട്ടും ഇവർ വന്നില്ല. ഒരു മണിക്കൂർ ആയപ്പോഴേക്കും കുഞ്ഞിൻ്റെ മാതാപിതാക്കൾ ഇയാളെ തിരിഞ്ഞുപോയപ്പോൾ കണ്ടത് ഇരുവരും ഭക്ഷണം കഴിക്കുന്നതായിരുന്നു. മാതാപിതാക്കളെ ആട്ടിപ്പായിച്ച ഇരുവരും തങ്ങൾക്ക് കുഞ്ഞിൻ്റെ അവസ്ഥ അറിയാമെന്നും പറഞ്ഞു. ഒന്നര മണിക്കൂറിനു ശേഷമാണ് ഇവർ തിരികെ എത്തിയത്. അപ്പോഴേക്കും സ്ഥിതി വഷളായിരുന്നു.
Read Also : പ്രണയബന്ധത്തിൽ പ്രകോപിതരായി; 18കാരിയെയും കാമുകനെയും പെൺകുട്ടിയുടെ കുടുംബക്കാർ കൊന്ന് കത്തിച്ചു
ഭക്ഷണം കഴിച്ച് ഡ്രൈവറും ഫാര്‍മസിസ്റ്റും എത്തിയതിനു ശേഷം യാത്ര തുടർന്നെങ്കിലും സ്ഥിതി വഷളായതിനെ തുടർന്ന് അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇരുവരും ഭക്ഷണം കഴിക്കാൻ അത്രയും സമയം എടുത്തില്ലായിരുന്നു എങ്കിൽ കുഞ്ഞ് ജീവനോടെ ഉണ്ടാവുമായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു.
Story Highlights – Infant dies in ambulance in Odisha, couple claims driver took long lunch break
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here