പ്രശസ്ത ഉറുദു കവി റാഹത്ത് ഇൻഡോരി കൊവിഡ് ബാധിച്ച് മരിച്ചു

പ്രശസ്ത ഉറുദു കവി റാഹത്ത് ഇൻഡോരി കൊവിഡ് ബാധിച്ച് മരിച്ചു. 70 വയസായിരുന്നു. കൊവിഡ് ബാധിച്ച് മധ്യപ്രദേശിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഞായറാഴ്ചയാണ് റാഹത്ത് ഇൻഡോരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 60 ശതമാനം ന്യൂമോണിയ ബാധിച്ചിരുന്നു. തിങ്കളാഴ്ച രണ്ടുതവണ ഹൃദയാഘാതമുണ്ടായി. ചൊവ്വാഴ്ച വൈകിട്ടോടെയാണ് മരണം.

Read Also : കണ്ണൂരില്‍ കഴിഞ്ഞ ശനിയാഴ്ച മരിച്ച വയോധികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊവിഡ് ബാധിച്ച വിവരം അദ്ദേഹം തന്നെ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. റാഹത്ത് ഖുറേഷി എന്നായിരുന്നു യഥാർത്ഥ പേര്. നിരവധി പുസ്തകങ്ങളെഴുതി. മുന്നാഭായി എം.ബി.ബി.എസ് ഉൾപ്പെടെ നിരവധി ബോളിവുഡ് ചിത്രങ്ങളിൽ ഗാനങ്ങളെഴുതി.

Story Highlights Urdu poet, Rahat Indori, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top