സംസ്ഥാനങ്ങൾക്ക് കോറോണ വാക്‌സിനുകൾ ശേഖരിക്കാനുള്ള അനുമതി നൽകില്ല : ഉന്നതാധികാര സമിതി

covid vaccine cant be stored by states

കോറോണ വാക്‌സിന്റെ സംഭരണം കേന്ദ്രീകൃതമായി തന്നെയാകണമെന്ന് ഉന്നതാധികാര സമിതി. സംസ്ഥാനങ്ങൾക്ക് വാക്‌സിനുകൾ ശേഖരിക്കാനുള്ള അനുമതി നൽകില്ല. കൊവിഡ് വാക്‌സിനുകൾ സമ്പന്ധിച്ച പരീക്ഷണങ്ങൾക്കും സംസ്ഥാനങ്ങൾക്ക് അനുമതി ഇല്ല.

വാക്‌സിനുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിശ്ചയിക്കാൻ ചേർന്ന ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം.
തയാറാകുന്ന ഒരോ വാക്‌സിന്റെയും വിശദമായ വിവരങ്ങൾ ഇന്ത്യൻ സാഹചര്യത്തിൽ പരിശോധിക്കും. 24 വാക്‌സിനുകളെക്കുറിച്ചും വിശദവിവരങ്ങൾ തേടാനും വിലയിരുത്താനും സമതി തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായി ഫലപ്രാപ്തിക്ക് പ്രാധാന്യം നൽകാൻ തീരുമാനമായിട്ടുണ്ട്. രാജ്യത്തെ വ്യത്യസ്ത മേഖലകളിൽ ഒരോ സമയം പരീക്ഷിക്കും. ഇതിന് ശേഷമാകും തുടർനടപടികൾ.

Story Highlights covid vaccine cant be stored by states

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top