ഐഎഫ്എഫ്‌ഐ നവംബറിൽ തന്നെ നടത്തുമെന്ന് ഗോവ മുഖ്യമന്ത്രി

ഈ വർഷത്തെ രാജ്യാന്തര ചലച്ചിത്രമേളയിൽ മാറ്റമുണ്ടാകില്ല, നിശ്ചയിച്ച പ്രാകാരം തന്നെ നടക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. മുൻവർഷങ്ങളിലേത് പോലെ നവംബർ അവസാനവാരം മേള നടത്തുമെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
അതേസമയം, രാജ്യത്ത് കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ അതൃപ്തി അറിയിച്ച് പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. ഐഎഫ്എഫ്‌ഐ നടത്തുക മാത്രമല്ല സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം. അതുകൊണ്ട് തന്നെ തീരുമാനത്തിൽ നിന്നും പിൻവാങ്ങണമെന്നും പ്രതിപക്ഷം വാദമുയർത്തി.
നിലവിലെ സാമ്പത്തിക സ്ഥിതി മോശമാണ്. 20 മുതൽ 25 കോടി രൂപവരെയാണ് വർഷം തോറും മേളയ്ക്കായി ചെലവഴിക്കുന്നത്. പുറമേ നിന്നുള്ള സാമ്പത്തിക സഹായമില്ലാതെ മേള നടത്താൻ കഴിയില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
മാത്രമല്ല, മേളകളും ആഘോഷങ്ങളും നടത്താൻ പറ്റിയ സമയമല്ലിതെന്നും പ്രതിപക്ഷനേതാവ് ദിഗംബർ കമ്മത് ട്വിറ്ററിലൂടെ നിലപാട് അറിയിച്ചു.
Story Highlights -IFFI will be held in november
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here