Advertisement

ടിക്ക്ടോക്കിനെ റിലയൻസ് വാങ്ങിയേക്കുമെന്ന് റിപ്പോർട്ട്

August 14, 2020
Google News 2 minutes Read
Reliance acquire TikTok

ടിക്ക്ടോക്കിനെ റിലയൻസ് വാങ്ങിയേക്കുമെന്ന് റിപ്പോർട്ട്. ടിക്ക്ടോക്കിൽ നിക്ഷേപത്തിനായി ഇവർ മുകേഷ് അംബാനിയെ സമീപിച്ചു എന്നാണ് റിപ്പോർട്ട്. ടിക്ക്ടോക്ക് സി.ഇ.ഒ കെവിന്‍ മേയര്‍ റിലയൻസ് സിഇഒ മുകേഷ് അംബാനിയുമായി ചർച്ച നടത്തിയെന്നും 5 ബില്ല്യൺ രൂപയ്ക്ക് ടിക്ക്‌ടോക്ക് വാങ്ങാൻ ധാരണയായി എന്നുമാണ് റിപ്പോർട്ട്. ഇരു കമ്പനികളും തമ്മിൽ ചർച്ച നടക്കുന്നുണ്ടെന്നും തീരുമാനമൊന്നും ആയിട്ടില്ലെന്നും മറ്റൊരു റിപ്പോർട്ട് കൂടി പുറത്തുവരുന്നുണ്ട്. ഇതിലൊന്നും ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.

Read Also : 45 ദിവസത്തിനകം ഉടമസ്ഥാവകാശം വിറ്റില്ലെങ്കിലും ടിക്ക് ടോക്കും വി ചാറ്റും നിരോധിക്കും; ഉത്തരവിറക്കി ഡോണൾഡ് ട്രംപ്

ചൈന കഴിഞ്ഞാൽ ഏറ്റവുമധികം ഉപഭോക്താക്കളുള്ള ഇന്ത്യയിൽ ആപ്പ് നിരോധിച്ചത് ടിക്ക്ടോക്കിന് കനത്ത തിരിച്ചടി ആയിരുന്നു. ഇന്ത്യക്ക് പിന്നാലെ അമേരിക്ക കൂടി നിരോധിക്കാൻ തീരുമാനിച്ചതോടെ ടിക്ക്ടോക്കിന് പിടിച്ചു നിൽക്കാൻ സാധിക്കാതെയായി. ഇതേ തുടർന്നാണ് ഇന്ത്യയിലേക്ക് തിരിച്ചുകയറാൻ ടിക്ക്ടോക്കിൻ്റെ മാതൃകമ്പനിയായ ബൈറ്റ്‌ഡാൻസ് റിലയൻസിനെ സമീപിച്ചത്. നേരത്തെ, മൈക്രോസോഫ്റ്റിനെയും ബറ്റ്ഡാൻസ് സമീപിച്ചിരുന്നു എങ്കിലും നീക്കം പരാജയപ്പെട്ടു. ഇതോടെ ആപ്പിൻ്റെ നില പരുങ്ങലിലാണ്.

Read Also : ചൈനീസ് ബന്ധം തിരിച്ചടിയാകുന്നു; ആസ്ഥാനം ഇംഗ്ലണ്ടിലേക്ക് മാറ്റാനൊരുങ്ങി ടിക്ക്‌ടോക്ക്

ഡേറ്റാ സുരക്ഷയും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരം ടിക്ക്‌ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകൾ നിരോധിച്ചത്. രാജ്യത്തിന്റെ സുരക്ഷയെയും വ്യക്തികളുടെ സുരക്ഷയെയും കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം.

ലോകത്തെ ടിക്ക്ടോക്ക് ഉപഭോക്താക്കളിൽ 30.3 ശതമാനം ഇന്ത്യയിലായിരുന്നു. ഇന്ത്യയിൽ ഏകദേശം 119 മില്ല്യൺ ആക്ടീവ് ഉപയോക്താക്കളാണ് ടിക്ക്‌ടോക്കിന് ഉണ്ടായിരുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിലെയും ആപ്പിൾ ആപ്പ് സ്റ്റോറിലെയും പ്രധാനപ്പെട്ട 10 ആപ്ലിക്കേഷനുകളിൽ ഒന്നായിരുന്നു ടിക്ക്‌ടോക്ക്.

Story Highlights Reliance likely to acquire TikTok in India for $5 billion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here