Advertisement

ഫ്രാങ്കോ മുളയ്ക്കലിനെ അധികാര സ്ഥാനങ്ങളിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പരാതി

August 15, 2020
Google News 1 minute Read

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധർ രൂപതയുടെ അധികാര സ്ഥാനങ്ങളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. പാലാ രാമപുരം സ്വദേശി ജോർജ് ജോസഫാണ് പരാതിയുമായി കോട്ടയം എസ്പിയെ സമീപിച്ചത്.

Read Also :ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം

റിലീജിയസ് ഇൻസ്റ്റിറ്റിയൂഷൻ ചട്ടപ്രകാരം നടപടിയെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ചട്ടത്തിന്റെ സി (2) വകുപ്പിൽ മാനേജർ എന്ന പദവിയുടെ നിർവചനത്തിൽപ്പെട്ട വ്യക്തിയാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലെന്ന് പരാതിയിൽ പറയുന്നു. ജലന്ധർ രൂപതയുടെ കീഴിലുള്ള കന്യാസ്ത്രീ മഠങ്ങളുടെ അധിപനും കൂടിയാണ് അദ്ദേഹം. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ കുറ്റപത്രത്തിൽ ഫ്രാങ്കോ മുളയ്ക്കൽ അധികാരവും സ്ഥാനവും ദുരുപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് റിലീജിയസ് ഇൻസ്റ്റിറ്റിയൂഷൻ ചട്ടത്തിന് വിരുദ്ധമാണ്. കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കൽ ഇപ്പോഴും ജലന്ധർ രൂപതയുടെ ബിഷപ് സ്ഥാനത്ത് തുടരുകയാണെന്നും ജോർജ് ജോസഫ് പരായിൽ വ്യക്തമാക്കുന്നു.

Story Highlights Franco mulakkal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here