കണ്ണൂര്‍ പയ്യാവൂരില്‍ അച്ഛന്‍ ഇരുപതുകാരനായ മകനെ കുത്തിക്കൊന്നു

കണ്ണൂര്‍ പയ്യാവൂരില്‍ അച്ഛന്‍ ഇരുപതുകാരനായ മകനെ കുത്തിക്കൊന്നു. പയ്യാവൂര്‍ ഉപ്പുപടന്നയിലെ ഷാരോണാണ് മരിച്ചത്. അച്ഛന്‍ സജിയെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യ ലഹരിയിലായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.
മദ്യപിച്ചെത്തിയ സജി മകന്‍ ഷാരോണുമായി വഴക്കിട്ടു. ഇതിന് പിന്നാലെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാരാണ് ഷാരോണിനെ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അവിടെ നിന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു മരണം.കഴുത്തിനോട് ചേര്‍ന്ന ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടായതിനെ തുടര്‍ന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്.
സജിയും രണ്ട് മക്കളും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ഭാര്യ അഞ്ച് വര്‍ഷമായി ഇറ്റലിയില്‍ ഹോം നേഴ്‌സായി ജോലി ചെയ്യുകയാണ്.സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന സജി മക്കളുമായി വഴക്കിടുന്നതും പതിവായിരുന്നു. പ്രതിയായ സജിയുടെ അറസ്റ്റ് പൊലിസ് രേഖപ്പെടുത്തി. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും കണ്ടെത്തി.സജിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
Story Highlights – father stabbed 20-year-old son
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here