‘അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള മോശം വാർത്ത’; പ്രശാന്ത് ഭൂഷണെതിരായ സുപ്രിംകോടതി വിധിക്കെതിരെ ഇന്ദിരാ ജെയ്‌സിംഗ്

മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണെതിരായ സുപ്രിംകോടതി വിധിക്കെതിരെ മുതിർന്ന സുപ്രിംകോടതി അഭിഭാഷകയും സോളിസിറ്റർ ജനറലായി നിയമിതയായ ആദ്യ വനിതയുമായ ഇന്ദിരാ ജെയ്‌സിംഗ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള മോശം വാർത്തയാണ് സുപ്രിംകോടതി വിധിയെന്ന് ഇന്ദിരാ ജെയ്‌സിംഗ് പറഞ്ഞു. ഹഫ്പോസ്റ്റ് ഇന്ത്യയോടായിരുന്നു അവരുടെ പ്രതികരണം.

ഫെമിനിസ്റ്റുകളായിരിക്കുമ്പോൾ വ്യക്തിപരം എന്നത് രാഷ്ട്രീയമാണെന്ന് നമ്മൾക്കറിയാം. എന്നാൽ നിയമത്തിൽ ഒരു ജഡ്ജിയുടെ വ്യക്തിത്വം വ്യക്തിപരവും ഭരണഘടനാപരവുമായി തമ്മിൽ വിഭജിക്കപ്പെടണം. ഇത് നീതിയുടെ സ്ഥാപനപരമായ ആവശ്യകതയാണ്. പ്രശാന്ത് ഭൂഷണെതിരെ സുപ്രിംകോടതി എടുത്ത നടപടി ഈ രീതിയെ നശിപ്പിച്ചെന്നും ഇന്ദിരാ ജെയ്‌സിംഗ് അഭിപ്രായപ്പെട്ടു.

ഇന്നലെയാണ് കോടതിയലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരാണെന്ന് സുപ്രിംകോടതി വിധിച്ചത്.
മുൻ ചീഫ് ജസ്റ്റിസുമാർ, നിലവിലെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ എന്നിവരെ വിമർശിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശാന്ത് ഭൂഷണെതിരെ സുപ്രിംകോടതി സ്വമേധയാ കേസെടുത്തത്. പ്രശാന്ത് ഭൂഷൺ ചെയ്ത ട്വീറ്റുകളാണ് കേസിന് ഇടയാക്കിയത്. സംഭവത്തിൽ പ്രശാന്ത് ഭൂഷൺ ഖേദം പ്രകടിപ്പിച്ചെങ്കിലും കോടതി അത് മുഖവിലയ്ക്കെടുത്തില്ല. പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

Story Highlights Indira jaising, Prashant bhushan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top