Advertisement

ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 73 വർഷം; പക്ഷേ പറയുന്നത് 74-ാം സ്വാതന്ത്ര്യ ദിനമെന്ന്; എന്തുകൊണ്ട് ? [24 Explainer]

August 15, 2020
Google News 2 minutes Read
Is this India 73rd or 74th Independence

രാജ്യം ഇന്ന് 74-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. എന്നാൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 73 വർഷമേ ആയിട്ടുള്ളു. അതുകൊണ്ട് തന്നെ ഇത് 73-ാം സ്വാതന്ത്ര്യ ദിനമാണോ 74-ാം സ്വാതന്ത്ര്യ ദിനമാണോ എന്ന് ഒരു ആശയക്കുഴപ്പം വരാം…എന്തുകൊണ്ടാണ് ഇത് ?

‘സ്വാതന്ത്ര്യ ദിനവും’ സ്വാതന്ത്ര്യത്തിന്റെ വാർഷികവും തമ്മിലുള്ള വ്യത്യാസം അറിഞ്ഞാൽ ഈ ആശയക്കുഴപ്പം ദുരീകരിക്കാം.

1947 ഓഗസ്റ്റ് 15നാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്. ഓഗസ്റ്റ് 15 1948ൽ ഇന്ത്യ സ്വാതന്ത്ര്യം ലഭിച്ച് ഒരു വർഷം പൂർത്തിയാക്കി. 1968 ഓഗസ്റ്റ് 15ന് 20 വർഷം പൂർത്തിയാക്കി. 2017ൽ സ്വാതന്ത്യത്തിന്റെ 70-ാം വർഷമാണ്. 2020 ൽ സ്വാതന്ത്ര്യം ലഭിച്ചതിന്റെ 73-ാം വർഷമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ നാം 1947 ഒഴിവാക്കി 1948 മുതലാണ് വാർഷികം എണ്ണി തുടങ്ങുന്നത്.

പക്ഷേ സ്വാതന്ത്ര്യ ദിനം കണക്കുകൂട്ടുമ്പോൾ 1947 മുതലാണ് എണ്ണി തുടങ്ങുക. അങ്ങനെയാണ് 74-ാം സ്വാതന്ത്ര്യ ദിനം എന്ന് പറയുന്നത്.

Story Highlights Is this India 73rd or 74th Independence

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here