Advertisement

‘ചെന്നൈയും ഇഡലിയും’ അമേരിക്കയിലെ ഇന്ത്യക്കാരോട് ഓര്‍മകള്‍ പങ്കുവച്ച് കമല ഹാരിസ്

August 16, 2020
Google News 1 minute Read
kamala harris

ഇന്ത്യയിലെ ഓർമകൾ പങ്കുവച്ച് അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്റ് നോമിനിയായ കമല ഹാരിസ്. അമ്മ തന്നിലും സഹോദരി മായയിലും നല്ല ഇഡലിയോട് ഇഷ്ടം വളർത്താൻ ശ്രമിച്ചുവെന്ന് കമല പറഞ്ഞു. കൂടാതെ ചെന്നൈയിൽ തന്റെ അപ്പൂപ്പനോടൊപ്പമുള്ള നടത്തവും അവർ ഓർത്തെടുത്തു.

സൗത്ത് ഏഷ്യൻസ് ഫോർ ബിഡൻസ് എന്ന തെരഞ്ഞെടുപ്പ് കാമ്പയിൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. കൂടാതെ ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകളും കമല നേർന്നു. ഇന്ത്യയിലെയും അമേരിക്കയിലെയും സമൂഹങ്ങൾ സംസ്‌കാരവും ചരിത്രവും ഒരുപോലെയായതിനാല്‍ ശക്തമായ ബന്ധവും പങ്കുവയ്ക്കുന്നുണ്ടെന്ന് കമല.

Read Also : കമല ഹാരിസ്, അമേരിക്കയുടെ നിര്‍ഭയ

കാലിഫോർണിയയിൽ 19ാം വയസിൽ വിമാനം ഇറങ്ങിയ തന്റെ അമ്മ ശ്യാമള ഗോപാലന്റെ കൈയിൽ കൂടുതൽ ബാഗുകളൊന്നും ഉണ്ടായിരുന്നില്ല, പകരം വീട്ടിൽ നിന്ന്, മാതാപിതാക്കളിൽ നിന്നുള്ള പാഠങ്ങളാണ് അവർക്കെപ്പം ഉണ്ടായിരുന്നതെന്ന് കമല പറഞ്ഞു. കമലയുടെ അമ്മ കാൻസർ ഗവേഷകയും ആക്ടിവിസ്റ്റുമായിരുന്നു. അമ്മ തന്നെയും സഹോദരിയെയും വേരുകൾ മനസിലാക്കാനായി ഇന്ത്യയിലേക്ക് കൊണ്ടുപോയിരുന്നെന്നും അവിടെ അപ്പൂപ്പൻ തങ്ങളെ നടത്തത്തിനായി കൊണ്ടുപോകുമ്പോൾ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥകൾ പറഞ്ഞു തന്നിരുന്നെന്നും കമല ഓർമിച്ചു. കമലയുടെ അമ്മയുടെ അച്ഛൻ പി വി ഗോപാലൻ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു.

Story Highlights kamala harris, america

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here