Advertisement

2020 സ്‌ക്വയർ ഫീറ്റിൽ മഹാത്മാ ഗാന്ധി; കാപ്പിപ്പൊടിയിൽ വിസ്മയം തീർത്ത് കലാകാരൻ; ലക്ഷ്യം ഗിന്നസ് റെക്കോർഡ്

August 16, 2020
Google News 2 minutes Read

കാപ്പിപ്പൊടിയിൽ മഹാത്മാഗാന്ധിയെ തീർത്ത കലാകാരൻ ഗിന്നസ് റെക്കോർഡിലേക്ക്. തമിഴ്‌നാട്ടിൽ നിന്നുള്ള കലാകാരനായ ശിവരാമൻ രാമലിംഗമാണ് കാപ്പിപ്പൊടിയുടെ ഗന്ധമുള്ള ഗാന്ധിജിയെ വരച്ചത്. ചിത്രത്തിലുള്ളത് ഗാന്ധിയുടെ 73 മുഖങ്ങളാണ്. 2020 സ്‌ക്വയർ ഫീറ്റ് വിസ്തീർണത്തിലാണ് ഇദ്ദേഹം കാപ്പിപ്പൊടിയിൽ വിസ്മയം തീർത്തിരിക്കുന്നത്.

Read Also : ആദിവാസി ഊരുകളിലേക്ക് ഭക്ഷണ സാമഗ്രികൾ ചുമന്ന് കളക്ടറും എംഎൽഎയും

ശിവരാമൻ ജോലി ചെയ്യുന്നത് സ്‌കൂളിൽ കലാധ്യാപകൻ ആയാണ്. ഗ്യൂണ്ടി ഹിന്ദുസ്ഥാൻ ഇന്റർനാഷണൽ സ്‌കൂളിലെ ഗ്രൗണ്ടിലാണ് ഈ ചിത്രം വരച്ചതെന്ന് പ്രിൻസിപ്പാൾ വ്യക്തമാക്കി. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചായിരുന്നു ശിവരാമന്റെ ചിത്രം വര. ഓഗസ്റ്റ് 14ന് രാവിലെ ആറ് മണിക്ക് തുടങ്ങിയ ചിത്രം വരക്കൽ അവസാനിച്ചത് ഓഗസ്റ്റ് 15ന് ആറ് മണിക്കാണ്. രാജ്യസ്‌നേഹം വളർത്താനായാണ് തന്റെ ശ്രമമെന്ന് ശിവരാമൻ പറയുന്നു.

ഇന്നലെയാണ് 74ാം സ്വതന്ത്ര്യ ദിനമാണ് രാജ്യം ആഘോഷിച്ചത്. കൊവിഡിന്റെ വ്യാപന തീവ്രത വർധിച്ചതിനാൽ കനത്ത സുരക്ഷയിലായിരുന്നു സ്വാതന്ത്ര്യ ദിനാഘോഷം. ചെങ്കോട്ടയിൽ പതാക ഉയർത്തിയ പ്രധാനമന്ത്രി ഒരു മണിക്കൂറോളം പ്രസംഗിച്ചു. കൊവിഡ് വാക്‌സിൻ ഉടൻ പുറത്തിറക്കുമെന്ന വാഗ്ദാനവും അദ്ദേഹം നൽകി.

Story Highlights coffee powder painting, Guinness record

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here