Advertisement

കുള്ളൻ ഗ്രഹത്തിന് ശാസ്ത്രം നൽകിയ പേര് ‘പണ്ഡിറ്റ് ജസ്‌രാജ്’; 2006 വിപി 32 എന്ന ഗ്രഹത്തെപ്പറ്റി

August 17, 2020
Google News 2 minutes Read
Minor planet Pandit Jasraj

വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‌രാജ് അല്പം മുൻപാണ് അന്തരിച്ചത്. ഹിന്ദുസ്ഥാനി സംഗീതത്തിലെ നിരവധി സംഭാവനകള്‍ കണക്കിലെടുത്ത് രാജ്യം മൂന്ന് പത്മ പുരസ്‌കാരങ്ങള്‍ ആദരിച്ച അതുല്യപ്രതിഭയായിരുന്നു പണ്ഡിറ്റ് ജസ്‌രാജ്. 90 വയസായിരുന്നു. അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ വച്ചായിരുന്നു അന്ത്യം. മകള്‍ ദുര്‍ഗാ ജസ്‌രാജാണ് മരണ വിവരം അറിയിച്ചത്. മറ്റ് പല ബഹുമതികൾ എന്നതു പോലെ ബഹിരാകാശത്തും അദ്ദേഹത്തിന് ഒരു ബഹുമതി ലഭിച്ചിട്ടുണ്ട്.

Read Also : പണ്ഡിറ്റ് ജസ്‌രാജിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള ഭ്രമണപഥത്തിലെ 2006 വിപി 32 എന്ന കുള്ളൻ ഗ്രഹത്തിന് ലോക ജ്യോതിശാസ്ത്ര സംഘടന നല്‍കിയ പേര് ‘പണ്ഡിറ്റ് ജസ്‌രാജ്’ എന്നാണ്. മൊസാര്‍ട്ട്, ബീഥോവന്‍, ലൂസിയാനോ പാവറോട്ടി എന്നിവര്‍ക്കൊപ്പം ഇന്ത്യയുടെ അഭിമാനമായി പണ്ഡിറ്റ്ജിയും ഉണ്ട് ബഹിരാകാശത്ത്. 2006 നവംബർ 11ന് കണ്ടെത്തിയ കുള്ളൻ ഗ്രഹമാണ് 2006 വിപി 32. ചൊവ്വക്കും വ്യാഴത്തിനും ഇടയിലൂടെയാണ് ഈ കുള്ളൻ ഗ്രഹത്തിൻ്റെ സഞ്ചാരം.

80 വര്‍ഷം നീണ്ട സംഗീത ജീവിതത്തിനാണ് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ ഇന്ന് തിരശീല വീണത്. ഹരിയാനയിലെ ഹിസാറില്‍ 1930ലാണ് അദ്ദേഹത്തിന്റെ ജനനം. അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്ന പിതാവ് മോതി രാംജിയില്‍ നിന്ന് സംഗീത പഠനം ആരംഭിച്ചു. ജ്യേഷ്ഠന്‍ മണിറാം, മഹാരാജാ ജയ്‌വന്ത് സിങ്ജി വഗേല, ആഗ്രാ ഖരാനയിലെ സ്വാമി വല്ലഭദായ് തുടങ്ങിയവരുടെയും ശിഷ്യനായി സംഗീത പഠനം തുടര്‍ന്നു. മണിറാമിന്റെ തബല വാദകനായി കുറച്ചു കാലം തുടര്‍ന്നെങ്കിലും പക്കമേളക്കാരോടുള്ള അവഗണനയില്‍ മനം നൊന്ത് അത് അവസാനിപ്പിച്ച അദ്ദേഹം സംഗീതാഭ്യസനത്തിലേക്ക് ചുവട് മാറ്റി.

Read Also : വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു

പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍, പദ്മശ്രീ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. സംഗീത നാടക അക്കാദമി അവാര്‍ഡ്, സംഗീത കലാരത്‌ന, മാസ്റ്റര്‍ ദീനാഘോഷ് മംഗേഷ്‌കര്‍ പുരസ്‌കാരം, സ്വാതി സംഗീത പുരസ്‌കാരം, സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്, മാര്‍വാര്‍ സംഗീത് രത്‌ന അവാര്‍ഡ്, ഭാരത് മുനി സമ്മാന്‍ എന്നിവയും ലഭിച്ചിട്ടുണ്ട്.

Story Highlights Minor planet named after classical music giant Pandit Jasraj

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here