Advertisement

പണ്ഡിറ്റ് ജസ്‌രാജിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

August 17, 2020
Google News 3 minutes Read
President and PM expressed their condolences on the death of Pandit Jasraj

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‌രാജിന്റെ നിര്യാണത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം അറിയിച്ചു. സംഗീത ഇതിഹാസവും സമാനതകളില്ലാത്ത ക്ലാസിക്കല്‍ ഗായകനുമായ പണ്ഡിറ്റ് ജസ്‌രാജിന്റെ കടന്നുപോക്ക് എന്നെ വേദനിപ്പിക്കുന്നു എന്ന് രാഷ്ട്രപതി രംനാഥ് കോവിന്ദ് പറഞ്ഞു. എട്ട് പതിറ്റാണ്ട് നീണ്ട സംഗീതസപര്യയിലൂടെ ജനങ്ങളെ തൊട്ടറിഞ്ഞ മഹാപ്രതിഭയാണ് ജസ്‌രാജെന്നും രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.

പണ്ഡിറ്റ് ജസ്‌രാജ് ജിയുടെ നിര്യാണം ഇന്ത്യന്‍ സംസ്‌കാരിക മേഖലയില്‍ ആഴത്തിലുള്ള ശൂന്യത സൃഷ്ടിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി പറഞ്ഞു. ‘ അപാര സംഗീതമികവിനും
അപൂര്‍വ ശിഷ്യസമ്പത്തിനും ഉടമയായിരുന്നു ജസ്‌രാജ്. അദ്ദേഹത്തിന്റെ അവതരണങ്ങള്‍ ശ്രദ്ധേയമായിരുന്നു എന്ന് മാത്രമല്ല മറ്റ് നിരവധി ഗായകര്‍ക്ക് അസാധാരണമായ ഒരു ഉപദേഷ്ടാവെന്ന നിലയിലും അദ്ദേഹം ഒരു വ്യക്തിമുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു ‘ പ്രധാനമന്ത്രി ട്വിറ്റിറില്‍ കുറിച്ചു.

Story Highlights President and PM expressed their condolences on the death of Pandit Jasraj

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here