കരിപ്പൂർ ദുരന്തം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു
കരിപ്പൂർ വിമാന അപകടത്തിൽ ഒരു മരണം കൂടി. പരുക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷൻ (68) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. അപകടത്തിൽ കാലിന് പരുക്കേറ്റ് ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
ഓഗസ്റ്റ് ഏഴ് രാത്രി 7.45 ഓടെയാണ് സംസ്ഥാനത്തെ നടുക്കിയ കരിപ്പൂർ വിമാന ദുരന്തം ഉണ്ടായത്. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായ്- കോഴിക്കോട് 1344 എയർഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടന്നു. വിമാനത്തിന്റെ മുൻഭാഗം കൂപ്പുകുത്തി രണ്ടായി പിളരുകയായിരുന്നു. അപകടത്തിൽ പത്തൊൻപത് പേർക്കാണ് ജീവൻ നഷ്ടമായത്.
Story Highlights – Karipur air crash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here