Advertisement

തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

August 17, 2020
Google News 2 minutes Read

തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ആരോഗ്യ വിദഗ്ദരുമായി കമ്മീഷൻ ഇന്ന് ചർച്ച നടത്തും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ സാധ്യതകളാണ് ചർച്ച ചെയ്യുന്നത്.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം വർധിക്കുമ്പോഴും തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നിശ്ചിത സമയത്തിനുള്ളിൽ തന്നെ നടത്തുമെന്നുറപ്പിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് പോകുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥ ഭരണം സർക്കാരും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ആഗ്രഹിക്കുന്നില്ല. നവംബർ 12ന് മുൻപ് പുതിയഭരണ സമിതികൾ അധികാരമേൽക്കേണ്ടതുണ്ട്.

ഒക്ടോബർ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമത്തിലാണ് കമ്മീഷൻ വരും ആഴ്ചകളിൽ രോഗികളുടെ എണ്ണത്തൽ വൻ വർധനവ് ഉണ്ടാകുമെന്ന മുന്നറിയിപ്പും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലുണ്ട്. പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള തെരഞ്ഞെടുപ്പിന് എന്തൊക്കെ വേണമെന്നാവും ഇന്നത്തെ ചർച്ച. ആരോഗ്യ വകുപ്പ് ഡയറക്ടറും ആരോഗ്യ വിദഗ്ദരും ചർച്ചയിൽ പങ്കെടുക്കും. പ്രചരണത്തിൽ സ്വീകരിക്കേണ്ട മുൻ കരുതലുകൾ പെരുമാറ്റച്ചട്ടത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. യോഗത്തിൽ ഉയരുന്ന കാര്യങ്ങൾ പരിഗണിച്ചാവും കമ്മീഷന്റെ തുടർ നടപടികൾ. രണ്ടാഴ്ചക്കുള്ളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗവും ചേരും. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

Story Highlights – State Election Commission expedites preparations for local body elections

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here