Advertisement

അജ്ഞാത വിലാസത്തിൽ നിന്ന് വിത്ത് ലഭിച്ചോ?; കത്തിച്ച് കളയണമെന്ന് മുന്നറിയിപ്പ്

August 17, 2020
Google News 1 minute Read

അജ്ഞാത വിലാസത്തിൽ വിത്തുകൾ ലഭിച്ചുവോ? എന്നാൽ അവ ഉപയോഗിക്കരുതെന്ന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. പച്ചക്കറി, പഴവർഗങ്ങളുടെ വിത്തുകളാണ് ഇത്തരത്തിൽ അജ്ഞാത മേൽവിലാസത്തിൽ ലഭിക്കുന്നത്. ഇത് ദോഷം ചെയ്യുമെന്ന് കേന്ദ്ര കൃഷി വകുപ്പ് പറയുന്നു.

Read Also : വളം, വിത്ത്, കീടനാശിനി എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴുമുതല്‍ 11 മണി വരെ തുറക്കാം: മുഖ്യമന്ത്രി

ഈ വിത്തുകൾ മണ്ണിന് ദോഷം ചെയ്യുമെന്നും അതിനാൽ കത്തിച്ച് കളയണമെന്നുമാണ് ഓഫീസർമാർക്ക് നിർദേശം ലഭിച്ചിരിക്കുന്നത്. മണ്ണിന്റെ വളക്കൂറ് നഷ്ടപ്പെടാനും വിള നാശത്തിനും ഈ വിത്തുകളിലുള്ള ഘടകങ്ങൾ കാരണമാകുമെന്നാണ് വിവരം. ഇത്തരം വിത്തുകൾ ലഭിച്ചാൽ കൃഷിഭവനെ വിവരം അറിയിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Story Highlights mystery seeds, warning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here