Advertisement

സംഗീത സിദ്ധിയുടെ പ്രകാശം ആസ്വാദകരിലേക്ക് പകർന്ന് നൽകിയ പണ്ഡിറ്റ് ജസ്‌രാജ്

August 18, 2020
Google News 1 minute Read
pandit jasraj

ഹിന്ദുസ്ഥാനി സംഗീതത്തെ ജനകീയമാക്കിയ ഇതിഹാസമായിരുന്നു പണ്ഡിറ്റ് ജസ്‌രാജ്. അസാധാരണ സ്വരസൗന്ദര്യത്തിന്റ ഉടമ. അവിസ്മരണീയമായ ഒരു സംഗീതകച്ചേരിക്ക് തിരശീല വീഴുംപോലെ പണ്ഡിറ്റ് ജസ്‌രാജ് വിടപറഞ്ഞെങ്കിലും ഇന്ത്യൻ സംഗീതത്തിൽ ആ മധുരരാഗം എന്നും മുഴങ്ങിക്കൊണ്ടേയിരിക്കും.

ഇന്ത്യൻ ക്ലാസിക്കൽ സംഗീതലോകത്തെ ഇതിഹാസശബ്ദമായിരുന്നു അദ്ദേഹം. ആസ്വാദകനുവേണ്ടിയാണ് പണ്ഡിത് ജസ്‌രാജ് എന്നും പാടിയത്. മേവതി ഘരാന സംഗീതത്തിനൊപ്പം അർധശാസ്ത്രീയ ശൈലികളെ കൂടി കൂട്ടിയിണക്കാൻ അദ്ദേഹത്തിന് ധൈര്യം പകർന്നത് ഇതേ നിർബന്ധ ജസ്‌രാജിന്റെ പരീക്ഷണത്തെ ശരിവച്ചു.

സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ 1930 ജനുവരിയിലാണ് ജസ് രാജിന്റെ ജനനം. പിതാവ് മോതി രാംജി മേവതി ഘരാനയിലെ അറിയപ്പെടുന്ന സംഗീതജ്ഞൻ ആയിരുന്നെങ്കിലും കുഞ്ഞിലെ അച്ഛൻ മരിച്ചതിനാൽ സഹോദരൻ മണിറാമാണ് സംഗീതത്തിൽ വഴിക്കാട്ടിയായത്. തുടക്കത്തിൽ മണിറാമിനൊപ്പം തലബ വായിക്കാൻ പഠിച്ച ജസ് രാജ് പിന്നീട് വായ്പാട്ടിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

ഹിന്ദു സ്ഥാനി സംഗീതജ്ഞനായി തീരാതെ ഇനി മുടി മുറിക്കില്ലെന്ന ശപഥവും ജീവിതത്തിന്റെ ഭാഗമായി.

തുടർന്ന് ഉസ്താദ് ഗുലാം ഖാദർഖാൻ, സ്വാമി വല്ലഭദാസ് എന്നീവരുടെ കീഴിലും സംഗീതം അഭ്യസിച്ചു.

മൂന്നര സ്വരാഷ്ട്രകം വരം വ്യാപ്തിയിൽ പാടാൻ ശേഷിയുള്ളതും നദപ്രകമ്പനം സൃഷ്ടിക്കൻ കഴിവുള്ളതുമായിരുന്നു അദ്ദേഹത്തിന്റെ നാദശേഷി. പലപ്പോഴും സംഗീതത്തെ അതിന്റെ പൂർണമായ ആനന്ദം ഉൾക്കൊണ്ടും മാധുര്യം കലർന്ന ലയഭാവത്തോടുമാണ് അദ്ദേഹം ആലപിച്ചിരുന്നത്. തനിക്ക് മുന്നിലിരിക്കുന്ന ആസ്വാദകനെ തന്റെ സിദ്ധിയുടെ വെളിച്ചത്തെ പ്രദാന ചെയ്യുകയെന്നതാണ് തന്റെ ധർമമെന്ന അദ്ദേഹം വിശ്വസിച്ചു.

ജസ്‌രംഗി എന്ന പേരിൽ ഒരു ജുഗൽബന്തി ശൈലിതന്നെ ആവിഷ്‌കരിച്ച പണ്ഡിറ്റ് ജസ്രാജ് തന്നെയാണ് പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ രമേഷ് നാരായൺ ഉൾപ്പെടെ അനേകം സംഗീതജ്ഞരെ സംഭാവന ചെയ്തത്.

പകരം വയ്ക്കാനില്ലാത്ത പ്രതിഭയ്ക്ക് രാജ്യം പത്മശ്രീ, പത്മഭൂഷൻ, പത്മവിഭൂഷൻ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. 2008 ൽ സ്വാതി സംഗീതപുരസ്‌കാരം നൽകിയാണ് കേരളം ജസ്‌രാജിനെ ആദരിച്ചത്.

ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള ഭ്രമണപഥത്തിലെ 2006 വിപി 32 എന്ന കുള്ളൻ ഗ്രഹത്തിന് ലോക ജ്യോതിശാസ്ത്ര സംഘടന നൽകിയ പേര് ‘പണ്ഡിറ്റ് ജസ്‌രാജ്’ എന്നാണ്. മൊസാർട്ട്, ബീഥോവൻ, ലൂസിയാനോ പാവറോട്ടി എന്നിവർക്കൊപ്പം ഇന്ത്യയുടെ അഭിമാനമായി പണ്ഡിറ്റ്ജിയും ഉണ്ട് ബഹിരാകാശത്ത്.

Story Highlights -panditt jasraj,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here