മുൻ ചീഫ് ജസ്റ്റിസുമാരെ വിമർശിച്ച കേസ്; ഭരണഘടന ബെഞ്ച് പരിഗണിക്കണമെന്ന് റിട്ടയേർഡ് സുപ്രിംകോടതി ജഡ്ജി കുര്യൻ ജോസഫ്

Supreme court judges imprisonment

മുൻ ചീഫ് ജസ്റ്റിസുമാരെ വിമർശിച്ചതുമായി ബന്ധപ്പെട്ട് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‌നെതിരെയുള്ള കോടതിയലക്ഷ്യക്കേസുകൾ ഭരണഘടന ബെഞ്ച് പരിഗണിക്കണമെന്ന് റിട്ടയേർഡ് സുപ്രിംകോടതി ജഡ്ജി കുര്യൻ ജോസഫ്.

സുപ്രിംകോടതി സ്വമേധയാ എടുക്കുന്ന കോടതിയലക്ഷ്യക്കേസിലെ വിധിയിന്മേൽ അപ്പീലിന് വ്യവസ്ഥയുണ്ടാകണം. ഇക്കാര്യം വിശാലബെഞ്ച് പരിഗണിക്കണം. ജസ്റ്റിസ് സി.എസ് കർണനെതിരെയുള്ള കോടതിയലക്ഷ്യക്കേസ് പരിഗണിച്ചത് ഏഴംഗ വിശാല ബെഞ്ചാണ്. സ്വർഗം ഇടിഞ്ഞുവീണാലും നീതി നടപ്പാകണം എന്ന നിയമതത്വവും ജസ്റ്റിസ് കുര്യൻ ജോസഫ് പ്രസ്താവനയിൽ ഓർമിപ്പിച്ചു. രണ്ട് കോടതിയലക്ഷ്യക്കേസുകളാണ് പ്രശാന്ത് ഭൂഷണെതിരെയുള്ളത്. ഒരു കേസിലെ ശിക്ഷ സംബന്ധിച്ച് നാളെ വാദം കേൾക്കാനിരിക്കെയാണ് ജസ്റ്റിസ് കുര്യൻ ജോസഫ് പ്രസ്താവനയിറക്കിയത്.

Story Highlights – Case criticizing former Chief Justices; Retired Supreme Court Judge Kurian Joseph said the Constitutional Bench should consider

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top