ഐഐടി ബോംബെയുടെ എക്‌സലന്‍സ് ഇന്‍ പിഎച്ച്ഡി റിസര്‍ച്ച് അവാര്‍ഡില്‍ മലയാളി തിളക്കം

ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ ഐഐടി ബോംബെയുടെ എക്‌സലന്‍സ് ഇന്‍ പിഎച്ച്ഡി റിസര്‍ച്ച് അവാര്‍ഡില്‍ ഇക്കുറി മലയാളി തിളക്കം. രണ്ട് വര്‍ഷത്തില്‍ ഒരിക്കലാണ് മികച്ച ഗവേഷണ പ്രബന്ധങ്ങള്‍ക്ക് എക്‌സലന്‍സ് ഇന്‍ പിഎച്ച്ഡി റിസര്‍ച്ച് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്.

2018-20 വര്‍ഷത്തേക്ക് പ്രഖ്യാപിച്ച എക്‌സലന്‍സ് ഇന്‍ പിഎച്ച്ഡി റിസര്‍ച്ച് അവാര്‍ഡിനാണ് രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ അര്‍ഹരായത്. ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ കോഴിക്കോട് പേരാമ്പ്ര പാലേരി സ്വദേശി ഒ.ബി. രൂപേഷ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശി സൂരജ് പടിഞ്ഞാറ്റയിലുമാണ് ഈ നേട്ടം കരസ്ഥമാക്കിയത്.

സമകാലീന കേരളത്തിലെ അമ്പലങ്ങളും അതുമായി ബന്ധപ്പെട്ട പൊതുമണ്ഡല രൂപീകരണവും സംബന്ധിച്ച ഗൗരവമേറിയ പഠനത്തിനാണ് രൂപേഷിന് അവാര്‍ഡ് ലഭിച്ചത്. നേരത്തെ ഈ വിഷയത്തില്‍ രൂപേഷ് എഴുതിയ പല പ്രബന്ധങ്ങളും ശ്രദ്ധേയമായിരുന്നു. ഫ്‌ളൂയിഡ് മെക്കാനിക്‌സുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സൂരജിന്റെ പ്രബന്ധം. അമൃത വിശ്വ വിദ്യാപീഠത്തില്‍ നിന്നും ബിടെക്ക് പൂര്‍ത്തിയാക്കി ഐഐടി ബോംബയില്‍ ഗവേഷണത്തിന് ചേര്‍ന്ന സൂരജ് നിലവില്‍ ഫ്രാന്‍സിലെ ഇക്കോളെ സെന്‍ട്രലെ സര്‍വകലാശാലയില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോയാണ്.

Story Highlights IIT Bombay’s Excellence in PhD Research Award to Malayali

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top