ഏഴ് വർഷങ്ങൾക്ക് ശേഷം ആ ‘കുട’ മടക്കി ജിനു വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു

jinu ben come back to acting

‘കുള്ളന്റെ ഭാര്യ’ എന്ന ഒറ്റ ചിത്രത്തിലൂടെ ജനമനസുകളിലേക്ക് നടന്നുകയറിയ വ്യക്തിയാണ് ജിനു ബെൻ. എന്നാൽ അതിന് ശേഷം അഭിനയ ജീവിതത്തിൽ നിന്ന് ചെറിയ ബ്രേക്ക് എടുത്ത് കരിയർ മാറ്റി പിടിച്ചു ജിനു. ഇപ്പോഴിതാ ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും അഭിനയ രംഗത്തേക്ക് കളം മാറ്റി ചവിട്ടാൻ ഒരുങ്ങുകയാണ് ഈ യുവാവ്.

jinu ben come back to acting

‘മഞ്ഞുപെയുന്നൊരു കാലം’ എന്ന മ്യൂസിക്കൽ വീഡിയോയിലൂടെ ജിനു വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് തിരികെയെത്തുന്നത്. ഇംതിയാസ് അബൂബക്കർ സംവിധാനം ചെയ്യുന്ന വീഡിയോ നിർമിക്കുന്നത് ഇർഷാദ് എം ഹസനാണ്. ഷൺമുഖൻ എസ്‌വിയാണ് ഛായാഗ്രഹണം.

എട്ട് വ്യത്യസ്ത ട്രാക്കുകളിലായി ചെയ്തിരിക്കുന്ന ‘മഞ്ഞുപെയ്യുന്നൊരു കാലം ‘ എന്ന ഈ ആൽബത്തിന്റെ ഓഡിയോ വേർഷൻ എല്ലാ സ്ട്രീമിങ് പ്ലാറ്റുഫോമുകളിലും ലഭ്യമാകും. ജിനു ബെന്നിന് പുറമെ നന്ദു പൊതുവാൾ, ഡൈന ജോയ്, നന്ദന നായർ എന്നിവർ മ്യൂസിക്കൽ വിഡിയോയിൽ വേഷമിടുന്നു. ഓണം റിലീസ് ആയി ഓഗസ്റ്റ് 27 ന് അവനീർ ടെക്‌നോളജിയുടെ യൂട്യൂബ് ചാനലിലൂടെയും ഗാനം എത്തും. ഈ മ്യൂസിക്ക് വീഡിയോ മാത്രമല്ല, ഒരുപിടി ചിത്രങ്ങളും ജിനുവിന്റേതായി ഇനി പുറത്തുവരാനുണ്ട്.

Read Also : അന്ന് കുള്ളന്റെ ഭാര്യയിലെ ‘കുള്ളൻ’; ഇന്ന് ആരെന്നറിയുമോ ?

റെഡ് എഫ്എമിൽ ജോലി നോക്കിയിരുന്ന സമയത്താണ് അമൽ നീരദ് ‘കുള്ളന്റെ ഭാര്യ’ എന്ന ചിത്രത്തിലേക്ക് ജിനുവിനെ ക്ഷണിക്കുന്നത്. ഒരു സിനിമ ഷൂട്ടിങ്ങ് എന്നാൽ ഒരു മാസത്തോളമോ അതിൽ കൂടുതലോ ദിവസങ്ങൾ വരെ ചിത്രീകരണമുണ്ടാകും. അത്രയധികം ദിവസ ജോലിയിൽ നിന്നും മാറി നിൽക്കാൻ സാധിക്കാത്തതുകൊണ്ടാണ് പിന്നീട് നിരവധി ഓഫറുകൾ ജിനുവിനെ തേടി വന്നവെങ്കിലും സിനിമയിൽ ഭാഗ്യപരീക്ഷണത്തിന് നിൽക്കാൻ തുനിയാതിരുന്നത്. നിലവിൽ ഫേസ്ബുക്കിൽ ജോലി ചെയ്യുകയാണ് ജിനു.

Story Highlights jinu ben come back to acting

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top