ധോണിയെ യാത്ര അയക്കും; വിടവാങ്ങൽ മത്സരം നടത്താൻ ഒരുക്കമെന്ന് ബിസിസിഐ

BCCI farewell match Dhoni

ധോണിക്ക് വിടവാങ്ങൽ മത്സരം ഒരുക്കാൻ തയ്യാറെന്ന് ബിസിസിഐ. നിലവിൽ രാജ്യാന്തര മത്സരങ്ങൾ ഇല്ലെങ്കിലും ഐപിഎലിനു ശേഷം വിരമിക്കൽ മത്സരമൊരുക്കാൻ തയ്യാറാണെന്ന് ബിസിസിഐ പ്രതിനിധി അറിയിച്ചതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. ഓഗസ്റ്റ് 14നാണ് അപ്രതീക്ഷിതമായി ധോണി വിരമിക്കൽ പ്രഖ്യാപിച്ചത്. 2019 ലോകകപ്പിൽ ന്യൂസീലൻഡിനെതിരായ സെമിഫൈനലാണ് ധോണി അവസാനമായി കളിച്ച രാജ്യാന്തര മത്സരം.

Read Also : രാത്രി മുഴുവൻ ജഴ്സിയണിഞ്ഞിരുന്ന് കരഞ്ഞു; ധോണിയുടെ ടെസ്റ്റ് വിരമിക്കലിനെ പറ്റി അശ്വിൻ

“ഇപ്പോൾ ഇന്ത്യൻ ടീമിന് രാജ്യാന്തര മത്സരങ്ങളൊന്നും ഇല്ല. ഐപിഎല്ലിനു ശേഷം ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാനാവുമോ എന്ന് നമുക്ക് നോക്കാം. രാജ്യത്തിനു വേണ്ടി ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിയ ക്യാപ്റ്റനും താരവുമാണ് ധോണി. അദ്ദേഹം എല്ലാ നിലയിലും ബഹുമാനം അർഹിക്കുന്ന താരമാണ്. അദ്ദേഹത്തിനായി മത്സരം ഒരുക്കാൻ ബിസിസിഐ തയ്യാറാണ്. പക്ഷേ, ധോണി അവളരെ വ്യത്യസ്തനായ ഒരു മനുഷ്യനാണ്. തീരെ പ്രതീക്ഷിക്കാത്ത ഒരു സമയത്തായിരുന്നു അദ്ദേഹഥിൻ്റെ വിരമിക്കൽ പ്രഖ്യാപനം. ധോണിയോട് ഇതുവരെ ഇതേപ്പറ്റി സംസാരിച്ചിട്ടില്ല. പക്ഷേ, ഐപിഎലിനിടെ സംസാരിക്കും. അതാണ് പറ്റിയ വേദി. അദ്ദേഹം കളിക്കാൻ സമ്മതിച്ചാലും ഇല്ലെങ്കിലും ധോണിക്കായി വലിയ ഒരു യാത്രയയപ്പ് തീർച്ചയായും സംഘടിപ്പിക്കും.”- ബിസിസിഐ പ്രതിനിധി പറഞ്ഞു.

Read Also : ‘വൈകാരികമല്ലാത്ത’ 16 വർഷങ്ങൾ; എംഎസ് ധോണി പാഡഴിക്കുമ്പോൾ

ഇൻസ്റ്റഗ്രാമിലൂടെയാണ് ധോണി വിരമിക്കൽ തീരുമാനം അറിയിച്ചത്. ടെസ്റ്റിൽ നിന്ന് നേരത്തെ വിരമിച്ചിരുന്നു. ഒരു വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലൂടെ തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി ധോണി പ്രഖ്യാപിച്ചത്. ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌സ് സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പിനിടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ധോണി വിരമിച്ചതിനു പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്സ് താരമായ സുരേഷ് റെയ്നയും വിരമിക്കൽ പ്രഖ്യാപിച്ചു.

Story Highlights BCCI to consider hosting farewell match for MS Dhoni

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top