Advertisement

പേരാമ്പ്ര മത്സ്യമാര്‍ക്കറ്റ് അടച്ചിടാന്‍ നിര്‍ദ്ദേശം; പ്രദേശത്ത് നിരോധനാജ്ഞ

August 20, 2020
Google News 2 minutes Read

കൊവിഡ് രോഗവ്യാപന സാഹചര്യം നിലനില്‍ക്കെ പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെ മാര്‍ക്കറ്റ് അടച്ചിടാന്‍ ജില്ലാ കളക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു. പഞ്ചായത്തിലെ 15, അഞ്ച് വാര്‍ഡുകളിലും മത്സ്യമാര്‍ക്കറ്റിലും നാലോ അതിലധികമോ ആളുകള്‍ ഒത്തുചേരുന്നത് സിആര്‍പിസി 144 പ്രകാരം നിരോധിച്ചു.

സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട മുഴുവന്‍ ആളുകളുടെയും പട്ടിക തയാറാക്കാന്‍ റൂറല്‍ പൊലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി.
പ്രദേശത്ത് ഉണ്ടായിരുന്ന മുഴുവന്‍ ആളുകളും റൂം ക്വാറന്റീനില്‍ പ്രവേശിക്കണം. ഇവര്‍ ക്വാറന്റീനില്‍ കഴിയുന്നുവെന്ന് വാര്‍ഡ് ആര്‍ടികള്‍ ഉറപ്പ് വരുത്തണം. ഇക്കാര്യത്തില്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണവും ഉണ്ടാവും. സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട മുഴുവന്‍ പേരേയും കൊവിഡ് ടെസ്റ്റിന് വിധേയരാക്കും. ലക്ഷണങ്ങള്‍ കാണിക്കുന്നവരെ ഉടന്‍ ടെസ്റ്റ് ചെയ്യാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയുടെ ഒരു ഭാഗത്തും ഒരുതരത്തിലുള്ള പ്രകടനങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

Story Highlights Kozhikode Collector orders closure of Perambra fish market

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here