കോഴിക്കോട് വീണ്ടും കൊവിഡ് മരണം

കോഴിക്കോട് വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മാവൂർ സ്വദേശി മുഹമ്മദ് ബഷീറാണ് മരിച്ചത്. കൊവിഡ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുഹമ്മദ് ബഷീറിന്റെ ഭാര്യ അടക്കം കുടുംബത്തിലെ പതിമൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read Also :കോഴിക്കോടും ആലപ്പുഴയിലും കൊവിഡ് മരണം

കോഴിക്കോട് ഇന്നലെ 78 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ 17 പേർക്കുമാണ് പോസിറ്റീവ് ആയത്. സമ്പർക്കം വഴി 50 പേർക്ക് രോഗം ബാധിച്ചു. എട്ടുപേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ സമ്പർക്കം വഴി 13 പേർക്കും ഓമശ്ശേരിയിൽ എട്ടുപേർക്കും മാവൂരിൽ എട്ടുപേർക്കും രോഗം ബാധിച്ചു. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഏഴ് അതിഥി തൊഴിലാളികൾക്ക് കേസ് റിപ്പോർട്ട് ചെയ്തു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1203 ആയി. 174 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.

Story Highlights Coronavirus, Covid death, kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top