ആലപ്പുഴയിൽ അമ്മയും മകനും മരിച്ച നിലയിൽ

mother and son found dead alappuzha

ആലപ്പുഴ കോടംതുരുത്തിൽ അമ്മയും മകനും വീടിനുള്ളിൽ മരിച്ചനിലയിൽ. പെരിങ്ങോട്ട് നികർത്തിൽ വിനോദിന്റെ ഭാര്യ രജിത (30) മകൻ വൈഷ്ണവ് (10) എന്നിവരാണ് മരിച്ചത്. രജിത നാലുമാസം ഗർഭിണിയാണ്. മൃതദേഹങ്ങൾ മുറിയിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.

ഇന്ന് രാവിലെ 7 മണിയോടെയാണ് ഭർത്താവ് വിനോദിന്റെ കോടംതുരുത്തിലെ വീട്ടിൽ രജിതയെയും മകനെയും മരിച്ച നിലയിൽ കണ്ടത്. 7 മണിയായിട്ടും രജിതയും കുഞ്ഞും ഉണരാതിരുന്നതിനെത്തുടർന്ന് ഭർത്താവിന്റെ അച്ഛനും അമ്മയും വാതിൽ തുറന്നപ്പോഴാണ് ഇരുവരും മരിച്ചു കിടക്കുന്നത് കണ്ടത്.

പത്ത് വയസുള്ള മകൻ വൈഷ്ണവിനെ കൊലപ്പെടുത്തിയ ശേഷം രജിത ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. രജിത നാല് മാസം ഗർഭിണിയാണ്. സാമ്പത്തിക ബാധ്യതയാണ് മരണകാരണം എന്ന് വ്യക്തമാക്കുന്ന കത്ത് സമൂഹമാധ്യമങ്ങളിൽ രജിത പോസ്റ്റ് ചെയ്തിരുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നതായും ആത്മഹത്യാക്കുറിപ്പിലുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top