തുടർച്ചയായ അഴിമതി, സർക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി

തുടർച്ചയായ അഴിമതികൾ മൂലം സംസ്ഥാന സർക്കാരിന്റെ വിശ്വാസ്യത നഷ്ടപെട്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. പാവപ്പെട്ടവർക്ക് വീട് ഒരുക്കുന്ന ലൈഫ് മിഷനിൽ പോലും അഴിമതി നടത്തിയ സർക്കാരിന് ഭരണത്തിൽ തുടരാൻ അർഹതയില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മുൻ പ്രിൻസിപ്പൽ സെക്രട്ടറി അഴിമതിക്ക് വേണ്ടി മാത്രമായി ഒരു നെറ്റ്‌വർക്ക് ഉണ്ടാക്കി. സ്വർണകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മന്ത്രിമാരുടെ ഓഫീസിൽ കയറിയിറങ്ങുകയായിരുന്നു. മന്ത്രിമാർക്ക് എതിരെയും അന്വേഷണം വേണമെന്നും പികെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

Story Highlights P K Kunjalikutty

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top