എയ്ഡഡ് സ്‌കൂളുകളിലെ ആയിരക്കണക്കിന് അധ്യാപകരുടെ നിയമനത്തിന് അംഗീകാരമില്ല; വിട്ടുവീഴ്ചയില്ലാതെ ധന വകുപ്പ്
കഴിഞ്ഞ വർഷം നിയമനം ലഭിച്ച മൂവായിരത്തിലേറെ എയ്ഡഡ് സ്‌കൂൾ അധ്യാപകർക്ക് ഈ വർഷവും നിയമന അംഗീകാരമില്ല. ധനവകുപ്പ് എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് നിയമനം വൈകുന്നത്. നിയമന അംഗീകാരത്തിന് മാത്രമായി തുടങ്ങിയ സമന്വയ പോർട്ടലിൽ കഴിഞ്ഞ എട്ട് മാസമായി സ്തംഭിച്ചു. ഇതോടെ കഴിഞ്ഞ ഒന്നര വർഷമായി നിയമനം ലഭിച്ച അധ്യാപകർക്ക് ഇത്തവണയും ശമ്പളം ലഭിക്കില്ല.
കഴിഞ്ഞ അധ്യയന വർഷം അധ്യാപക-വിദ്യാർത്ഥി അനുപാതം കുറച്ചതോടെ നിരവധി എയ്ഡഡ് സ്‌കൂളുകളിൽ പുതിയ അധ്യാപക തസ്തിക സൃഷ്ടിക്കപ്പെടുകയും നിയമനം നടത്തുകയും ചെയ്തു. മൂവായിരത്തിലേറെ അധ്യാപകരെയാണ് പുതിയതായി നിയമിച്ചത്.
Read Also : എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമനം; പിഎസ് സി വഴിയാക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ
ഇവർക്ക് ഇതുവരേയും സർക്കാർ നിയമന അംഗീകാരം നൽകിയിട്ടില്ല. എൽപിയിൽ 30 കുട്ടികളിൽ കൂടുതലും യുപിയിൽ 35 കുട്ടികളിൽ കൂടുതലുമുണ്ടെങ്കിൽ അധിക ഡിവിഷൻ എന്ന തരത്തിലാണ് എയ്ഡഡ് സ്‌കൂളുകളിൽ അധ്യാപക നിയമനം നടത്തിയത്. എന്നാൽ ഇത് ധനവകുപ്പ് അംഗീകരിക്കുന്നില്ല.
എൽപിയിൽ 36 കുട്ടികളും യുപിയിൽ 41 കുട്ടികളുണ്ടെങ്കിൽ അധിക ഡിവിഷൻ മതിയെന്ന് തീരുമാനമെടുക്കുകയും ചെയ്തു. ഇതോടെയാണ് നേരത്തെ നിയമനം ലഭിച്ചവർ പ്രതിസന്ധിയിലായത്. മാത്രമല്ല അധ്യാപക നിയമന അംഗീകാരത്തിനായി മാത്രം തുടങ്ങിയ സമന്വയ പോർട്ടലിൽ കഴിഞ്ഞ ജനുവരി മുതൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ കഴിയുന്നില്ല.
നിയമന അംഗീകാരത്തിനുള്ള ഫയൽ വിദ്യാഭ്യാസ ഓഫീസർമാർക്ക് നൽകിയെങ്കിലും ധനവകുപ്പിന്റെ അനുമതിയില്ലാത്തതിനാൽ വിദ്യാഭ്യാസ വകുപ്പിന് നിയമനം നടത്താൻ കഴിയുന്നില്ല. ഇതോടൊപ്പം വിരമിക്കൽ, പ്രൊമോഷൻ തസ്തികയിൽ നിയമനം ലഭിച്ചവർക്കും അംഗീകാരം നൽകിയിട്ടില്ല. കഴിഞ്ഞ ക്യൂഐപി യോഗത്തിലും അധ്യാപക സംഘടനകൾ ഇക്കാര്യം ഉന്നയിച്ചിരുന്നു. ധനകാര്യ വകുപ്പിന്റെ നിർദേശം അനുസരിച്ച് നിയമന അംഗീകാരം നൽകിയാൽ നിയമനം ലഭിച്ച ആയിരത്തിലധികം അധ്യാപകർക്ക് ജോലി നഷ്ടപ്പെടും.
Story Highlights – aided school teachers recruitment, finance department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here